'വില്ലന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യം'; 'പേട്രിയറ്റി'ന് സെൻസർ കട്ട്

മെയ് ഒന്നിനാണ് 'പേട്രിയറ്റ്' സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്
'പേട്രിയറ്റ്' സിനിമ
'പേട്രിയറ്റ്' സിനിമ
Published on
Updated on

കൊച്ചി: മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'ന് കത്രികവച്ച് സെൻസർ ബോർഡ്. സിനിമയിലെ ചില പേരുകളും രംഗങ്ങളും ഒഴിവാക്കാനാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. ഈ മാറ്റങ്ങൾ വരുത്തി ചിത്രം റീ - എഡിറ്റ് ചെയ്ത് സെൻസർ ബോർഡിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ.

പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായാണ് മഹേഷ് നാരായണൻ 'പേട്രിയറ്റ്' ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ വില്ലന്റെ പേരിന് ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യമുണ്ടെന്നാണ് സൂചന. ഇത് വിവാദമാകാൻ സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശിച്ചതായാണ് റിപ്പോർട്ട്. സിനിമയുടെ റീ എഡിറ്റിങ് കൊച്ചി ലാൽ മീഡിയയിൽ പൂർത്തിയായിട്ടുണ്ട്. ഈ മാറ്റങ്ങളോടെയാകും 'പേട്രിയറ്റ്' തിയേറ്ററുകളിൽ എത്തുക. മെയ് ഒന്നിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

'പേട്രിയറ്റ്' സിനിമ
'ധുരന്ധർ' സിനിമകളുടെ മേക്കിങ് ഫീച്ചർ വരുന്നു; ഒടിടി റിലീസ് ഉടൻ | റിപ്പോർട്ട്

മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. ഡാറ്റ സെക്യൂരിറ്റിയുടെയും ഡിജിറ്റൽ കാലത്തെ സ്വകാര്യതാ ലംഘനങ്ങളുടെയും കഥയാണ് സിനിമ പറയുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഡോ. ഡാനിയൽ ജെയിംസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. കേണൽ റഹിം നായിക് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കും പുറമേ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈൻ: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, സിങ്ക് സൗണ്ട്: വൈശാഖ് പി. വി, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, ലൈൻ പ്രൊഡ്യൂസേഴ്സ്: സുനിൽ സിംഗ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വരികൾ: അൻവർ അലി, വിനായക് ശശികുമാർ, ആക്ഷൻ ഡയറക്ടേഴ്സ്: ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് - ഹബീബ്, മഹേഷ് മാത്യു, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, നൃത്തസംവിധാനം: ഷോബി പോൾരാജ്, വിഎഫ്എക്സ്: ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ് ലാബ്, ഫാന്റം എഫ്എക്സ്, ബൈനറി സർക്കസ്, പിക്റ്റോറിയൽ എഫ്എക്സ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com