"മലയാളത്തില്‍ 'ഫഫ' മാത്രമല്ലെടാ, സീനിയര്‍ ആക്ടേഴ്‌സും ഉണ്ട്"; ചിരിയുണര്‍ത്തി ഹൃദയപൂര്‍വം ടീസര്‍

ഓണം റിലീസായി ഓഗസ്റ്റ് 28നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
Mohanlal
മോഹന്‍ലാല്‍Source : YouTube Screen Grab
Published on

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂര്‍വ'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടുന്ന തരത്തിലുള്ള ടീസറല്ല റിലീസ് ചെയ്തിരിക്കുന്നത്. എന്തായാലും മോഹന്‍ലാലിന്റെ രസകരമായ ഭാവങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാനാകും എന്ന് ടീസര്‍ ഉറപ്പ് തരുന്നുണ്ട്.

ഓണം റിലീസായി ഓഗസ്റ്റ് 28നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള മാളവികയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. പ്രേമലുവിലെ സംഗീത് പ്രതാപും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. സംഗീത മാധവന്‍, സിദ്ദിഖ്, ലാലു അലക്‌സ് എന്നിവരും ചിത്രത്തിലുണ്ട്.

Mohanlal
സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ഷാരൂഖ് ഖാന് പരിക്ക്; 'കിംഗ്' ഷൂട്ടിംഗ് താല്‍കാലികമായി നിര്‍ത്തിവെച്ചു

കോമഡിക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ അറിയിച്ചിരുന്നു. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്.

2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com