"വരൂ, മോഹൻലാലിനെ ആഘോഷിക്കാം"; 'അതിമനോഹരം' ഡബ്ബിങ് ആരംഭിച്ചു, ചിത്രങ്ങൾ പങ്കുവച്ച് തരുൺ മൂർത്തി

മീരാ ജാസ്‌മിൻ ആണ് ഈ മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിലെ നായിക
'അതിമനോഹരം' ഡബ്ബിങ്ങിൽ മോഹൻലാൽ
'അതിമനോഹരം' ഡബ്ബിങ്ങിൽ മോഹൻലാൽSource: Instagram / tharun_moorthy
Published on: 
Updated on: 

'തുടരും' എന്ന സൂപ്പർ ഹിറ്റിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന 'അതിമനോഹരം' സിനിമയുടെ ഡബ്ബിങ് ആരംഭിച്ചു. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് തരുൺ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. "വരൂ, ഒരിക്കൽ കൂടി മോഹൻലാലിനെ ആഘോഷിക്കാം," എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഡിസംബർ 24നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ലൗലജൻ എന്ന പൊലീസുകാരന്റെ വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രത്തിൽ മീരാ ജാസ്‌മിൻ ആണ് നായിക. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ഈ ചിത്രത്തിന്റെ നിർമാണം. 'ഇഷ്ക്' ,'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. 'തുടരും' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

'അതിമനോഹരം' ഡബ്ബിങ്ങിൽ മോഹൻലാൽ
"അന്ന ചെയ്യാമെന്ന് ഏറ്റിരുന്നില്ല, അവരോട് സംസാരിച്ചത് ആരെന്ന് അറിയില്ല"; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, ചർച്ചയാക്കി 'യവനകഥ' ഫാൻസ്

സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിങ് - വിവേക് ഹർഷൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പു.

ചീഫ് അസോസിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ -അനസ്. വി, സ്റ്റിൽസ് - അമൽ സി. സദർ, പ്രൊഡക്ഷൻ മാനേജർ- ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, മാർക്കറ്റിങ് - ഒബ്‌സ്‌ക്യൂറ.

News Malayalam 24x7
newsmalayalam.com