കാക്കിക്കുപ്പായത്തിൽ അയ്യപ്പന്മാർക്കൊപ്പം മോഹൻലാൽ! 'അതിമനോഹര'ത്തിന്റെ പമ്പയിലെ ഷൂട്ടിങ് തുടങ്ങി

നിലയ്ക്കൽ ബസ് സ്റ്റാൻഡ്, പമ്പ തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണത്തിന് അനുമതിയുള്ളത്
കാക്കിക്കുപ്പായത്തിൽ അയ്യപ്പന്മാർക്കൊപ്പം മോഹൻലാൽ! 'അതിമനോഹര'ത്തിന്റെ പമ്പയിലെ ഷൂട്ടിങ് തുടങ്ങി
Published on
Updated on

മോഹൻലാൽ നായകനായ 'അതിമനോഹരം' സിനിമയുടെ പമ്പയിലെ ഷൂട്ടിങ് ആരംഭിച്ചു. പെരിയാർ ടൈഗർ റിസേർവിന്റെ ഭാഗമായ ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന് വനം വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. ഹൈക്കോടതിയെ സമീപിച്ചാണ് സിനിമയുടെ അണിയറപ്രവർത്തകർ ഷൂട്ടിങ്ങിന് അനുമതി വാങ്ങിയത്. നിലയ്ക്കൽ ബസ് സ്റ്റാൻഡ്, പമ്പ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണത്തിന് അനുമതിയുള്ളത്.

'തുടരും' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'അതിമനോഹരം'. ലൗലജൻ എന്ന പൊലീസുകാരന്റെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. കാക്കി യൂണിഫോം ധരിച്ച് അയ്യപ്പന്മാർക്കൊപ്പം നിൽക്കുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

'അതിമനോഹരം' ഷൂട്ടിങ്ങിൽ മോഹൻലാൽ
'അതിമനോഹരം' ഷൂട്ടിങ്ങിൽ മോഹൻലാൽ

മീരാ ജാസ്‌മിൻ ആണ് ചിത്രത്തിലെ നായിക. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ഈ ചിത്രത്തിന്റെ നിർമാണം. 'ഇഷ്ക്' ,'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. 'തുടരും' ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

കാക്കിക്കുപ്പായത്തിൽ അയ്യപ്പന്മാർക്കൊപ്പം മോഹൻലാൽ! 'അതിമനോഹര'ത്തിന്റെ പമ്പയിലെ ഷൂട്ടിങ് തുടങ്ങി
ചേട്ടനും ഏട്ടനും! മോഹൻലാലിനൊപ്പം കെസിഎൽ പരസ്യത്തിൽ തിളങ്ങി സഞ്ജു സാംസൺ

സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിങ് - വിവേക് ഹർഷൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ -അനസ്. വി, സ്റ്റിൽസ് - അമൽ സി. സദർ, പ്രൊഡക്ഷൻ മാനേജർ- ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്.

News Malayalam 24x7
newsmalayalam.com