തരുൺ പതിവ് തെറ്റിച്ചില്ല, വൈക്കം ക്ഷേത്രത്തിൽ മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥ പൂജ; ചിത്രീകരണം ഉടൻ ആരംഭിക്കും

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21ാമത്തെ ചിത്രം കൂടിയാണിത്
തരുൺ മൂർത്തി ടീമിനൊപ്പം
തരുൺ മൂർത്തി ടീമിനൊപ്പം
Published on
Updated on

കൊച്ചി: മെഗാ ഹിറ്റായ 'തുടരും' എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന് ജനുവരി പതിനാറ് വെള്ളിയാഴ്ച തുടക്കം കുറിച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ഈ ചിത്രം നിർമിക്കുന്നത്. നിരവധി വിജയ ചിത്രങ്ങൾ നിർമിച്ചിട്ടുളള ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21ാമത്തെ ചിത്രം കൂടിയാണിത്.

പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജയോടയാണ് ചിത്രത്തിന് ഔദ്യോഗികമായ ആരംഭം കുറിക്കപ്പെട്ടത്. തരുൺ മൂർത്തിയുടെ എല്ലാ ചിത്രങ്ങൾക്കും തുടക്കമിട്ടത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്. 'ഓപ്പറേഷൻ ജാവ','സൗദി വെള്ളക്ക', 'തുടരും' എന്നിവയാണ് തരുണിന്റെ മുൻ ചിത്രങ്ങൾ. തികച്ചും ലളിതമായ ചടങ്ങിൽ ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ മാത്രമാണ് പങ്കെടുത്തത്.

വൈക്കം ക്ഷേത്രത്തിൽ നടന്ന തരുൺ മൂർത്തി - മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥ പൂജ
വൈക്കം ക്ഷേത്രത്തിൽ നടന്ന തരുൺ മൂർത്തി - മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥ പൂജ
തരുൺ മൂർത്തി ടീമിനൊപ്പം
"ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരുപാട് നല്ല ഓർമകൾ"; സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആശംസകൾ നേർന്ന് ഭാവന

ഒരു വലിയ ഇടവേളയ്ക്കുശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ചിത്രമാണ് ഒരുങ്ങുന്നത്. മീരാ ജാസ്മിനാണ് സിനിമയിലെ നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം - ജേക്സ് ബിജോയ്, ഛായാഗ്രഹണം - ഷാജികുമാർ, എഡിറ്റിങ്- വിവേക് ഹർഷൻ, ശബ്ദ സംവിധാനം - വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം- മഷർ ഹംസ, പ്രൊഡക്ഷൻ ഡിസൈനർ - ഗോകുൽ ദാസ്, കോ ഡയറക്ഷൻ -ബിനു പപ്പു, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്. ജനുവരി 23ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്‌ചേഴ്‌സ് ആണ് പ്രദർശനത്തിനെത്തിക്കുന്നത്. പിആർഒ - വാഴൂർ ജോസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com