ഭരതനാട്യം കഴിഞ്ഞു , ഇനി മോഹിനിയാട്ടം ; മോഷൻ പോസ്റ്റർ പുറത്തിറങ്ങി!

സൈജു കുറുപ്പിന്റെ 150 ആം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്.
ഭരതനാട്യം കഴിഞ്ഞു , ഇനി മോഹിനിയാട്ടം ; മോഷൻ പോസ്റ്റർ പുറത്തിറങ്ങി!
Source: Social Media
Published on

സൈജു കുറുപ്പിന്റെ ഫാമിലി എന്റർടെയ്നർ ഭരതനാട്യത്തിന്റെ രണ്ടാംഭാഗം ‘മോഹിനിയാട്ടം’ അണിയറയിൽ ഒരുങ്ങുന്നു. സൈജു കുറുപ്പിന്റെ കരിയറിലെ മികച്ച സിനിമയായി പ്രേക്ഷകർ വിലയിരുത്തിയ ഭരതനാട്യം, OTT റിലീസിനുശേഷം 100 മില്യണിലധികം പ്രേക്ഷകരാണ് കണ്ടത്. ഭരതനാട്യത്തിന്റെ വിജയം രണ്ടാം ഭാഗമായ മോഹിനിയാട്ടത്തിലും ആവർത്തിക്കുമെന്ന് പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

ഭരതനാട്യം കഴിഞ്ഞു , ഇനി മോഹിനിയാട്ടം ; മോഷൻ പോസ്റ്റർ പുറത്തിറങ്ങി!
മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകൾക്ക് ഇടവേള; ജേക്സ് ബിജോയുടെ സംഗീതം ഇനി ഉലകനായകനൊപ്പം

ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽ വരുന്ന മർഡർ മിസ്റ്ററിയാണ് മോഹിനിയാട്ടം എന്ന സൂചനയാണ് മോഷൻ പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. സൈജു കുറുപ്പിന്റെ 150 ആം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്. മോഹിനിയാട്ടം സംവിധാനം ചെയ്യുന്നത് കൃഷ്ണദാസ് മുരളിയാണ്.നിർമ്മാണം : ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ.

കഥ : കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌, ഛായാഗ്രഹണം : ബബ്ലു അജു, ചിത്രസംയോജനം : ഷഫീഖ് വി. ബി, സംഗീതം : ഇലക്ട്രോണിക് കിളി,കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ, ശബ്ദമിശ്രണം : വിപിൻ നായർ.വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്.ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം.

ഭരതനാട്യം കഴിഞ്ഞു , ഇനി മോഹിനിയാട്ടം ; മോഷൻ പോസ്റ്റർ പുറത്തിറങ്ങി!
ഇത് രാജകീയ വരവ്; വൃഷഭ ആഗോള റിലീസ് ക്രിസ്മസിന്

പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന.സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ.മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ. പിആർ ഓ : എ. എസ്. ദിനേശ്.പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്. മാർക്കറ്റിംഗ് ഡിസൈൻ : പപ്പറ്റ് മീഡിയ. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടെയിന്മെന്റും ചേർന്ന് അവതരിപ്പിക്കുന്ന ‘മോഹിനിയാട്ടം’ ഇരുണ്ട ഹാസ്യത്തിന്റെ പുതിയ നൃത്തം ആരംഭിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com