"അളിയാ കളീയ്ക്കാ..."; അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാലിനൊപ്പം മുകേഷ്

മോഹൻലാലിനെ നായകനാക്കി ഒരു ക്വേർക്കി കോമഡി- ആക്ഷൻ ത്രില്ലർ ചിത്രമാണ് അനൂപ് ഒരുക്കുന്നതെന്നാണ് സൂചന
"അളിയാ കളീയ്ക്കാ..."; അനൂപ് സത്യൻ ചിത്രത്തിൽ
മോഹൻലാലിനൊപ്പം മുകേഷ്
Published on
Updated on

മോഹൻലാലും മുകേഷും ഒരുമിച്ചപ്പോഴെല്ലാം മലയാളി മതിമറന്ന് ചിരിച്ചിട്ടുണ്ട്. 'ബോയിങ് ബോയിങ്', 'വന്ദനം', 'കാക്കക്കുയില്‍', 'അറബിയും ഒട്ടകവും പി. മാധവൻ നായരും ഒരു മരുഭൂമിക്കഥ' എന്നിങ്ങനെ ഇവർ ഒരുമിച്ച ചിത്രങ്ങളിലെല്ലാം ഇരുവരുടെയും ഓൺ സ്ക്രീൻ കെമസ്ട്രി പ്രേക്ഷകർ ആഘോഷമാക്കിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഈ കോംബോ വീണ്ടും ഒന്നിക്കുകയാണ്.

അനൂപ് സത്യൻ ഒരുക്കുന്ന ചിത്രത്തിലാണ് മോഹൻലാലിനൊപ്പം മുകേഷ് എത്തുന്നത്. സമൂഹ മാധ്യമത്തിലൂടെ മുകേഷ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മോഹൻലാലിനൊപ്പം അഭിനയിച്ച സിനിമകളിലെ രംഗങ്ങൾ കോർത്തിണക്കിയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അനൂപ് സത്യൻ ചിത്രത്തിൽ താനും മോഹൻലാലിന് ഒപ്പമുണ്ടാകുമെന്ന വിവരം താരം ആരാധകരെ അറിയിച്ചത്.

"അളിയാ കളീയ്ക്കാ..."; അനൂപ് സത്യൻ ചിത്രത്തിൽ
മോഹൻലാലിനൊപ്പം മുകേഷ്
'സാവിത്രി' ആകാന്‍ കൊതിച്ച 'സില്‍ക്ക്'; ഇന്ത്യന്‍ സിനിമയിലെ നൊമ്പരത്തിപ്പൂവ്

മോഹൻലാലിനെ നായകനാക്കി ഒരു ക്വേർക്കി കോമഡി- ആക്ഷൻ ത്രില്ലർ ചിത്രമാണ് അനൂപ് ഒരുക്കുന്നതെന്നാണ് സൂചന. ഇതൊരു 'അന്തിക്കാടൻ ഴോണർ പടമാകില്ല' എന്ന് ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ വ്യക്തമാക്കി കഴിഞ്ഞു. ഈ മൂന്ന് ഴോണറുകളിലും മികവ് തെളിയിച്ച നടനാണ് മോഹൻലാൽ. ഈ ഐക്കോണിക് കൂട്ടുകെട്ടിനെ എങ്ങനെയാകും സംവിധായകൻ പരിചരിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകർ. മുകേഷ് കൂടിയെത്തുന്നതോടെ 'കാക്കക്കുയിൽ' പോലെ ഒരു ചിത്രമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

അതേസമയം, തരുൺ മൂർത്തി സംവിധാനം ചെയ്ത 'അതിമനോഹരം' ആണ് മോഹൻലാലിന്റെ അടുത്ത റിലീസ്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ലൗലജൻ എന്ന പൊലീസുകാരന്റെ വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രത്തിൽ മീരാ ജാസ്‌മിൻ ആണ് നായിക. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ഈ ചിത്രത്തിന്റെ നിർമാണം.

വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’ യാണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രം. റഷ്യ-യുക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ ഗംഗ’ എന്ന രക്ഷാദൗത്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിങ് ജോർജിയയിൽ പുരോഗമിക്കുകയാണ്.

News Malayalam 24x7
newsmalayalam.com