"റെട്രോ മോശം ചിത്രം"; കാർത്തിക് സുബ്ബരാജ് സദസിലിരിക്കെ മിഷ്കിന്റെ വിമർശനം

'ഡൊറോത്തി' സിനിമയുടെ ക്ലൈമാക്സിനെതിരെ ചില കോണുകളിൽ നിന്ന് ഉയരുന്ന വിമർശനങ്ങളെ മിഷ്കിൻ തള്ളിക്കളഞ്ഞു
മിഷ്കിൻ, 'റെട്രോ'യിൽ സൂര്യ
മിഷ്കിൻ, 'റെട്രോ'യിൽ സൂര്യSource: X
Published on: 
Updated on: 

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'റെട്രോയെ' രൂക്ഷമായി വിമർശിച്ചും പുതിയ ചിത്രം 'ഡൊറോത്തി'യെ പ്രശംസിച്ചും സംവിധായകൻ മിഷ്കിൻ. 'റെട്രോ'യെ മോശം ചിത്രമെന്ന് വിശേഷിപ്പിച്ച മിഷ്കിൻ 'ഡൊറോത്തി'യുടെ ക്ലൈമാക്സിനെ പിന്തുണയ്ക്കുകയും ചെയ്തു. 'ഡൊറോത്തി' വിജയാഘോഷ ചടങ്ങിൽ കാർത്തിക്കിന്റെ സാന്നിധ്യത്തിലായിരുന്നു തുറന്നുപറച്ചിൽ.

"ഈ സിനിമയ്‌ക്ക് മുൻപ് കാർത്തി ഒരു ചിത്രം ചെയ്തിരുന്നു. അത് ഒരു മോശം പടമായിരുന്നു. അതാണ് ഞാൻ ആദ്യമായി കണ്ട കാർത്തിക് സുബ്ബരാജ് ചിത്രം. എനിക്ക് കാർത്തിയെ അറിയാം. 'പിശാശ്' സിനിമ ചെയ്യുന്ന സമയത്ത്, ഞാൻ തിയേറ്റർ വിസിറ്റിന് വരുമെന്ന് അറിഞ്ഞ് അവൻ രാവിലെ ആ പടം കണ്ടു, ഉച്ചയ്ക്കും കണ്ടു, വൈകുന്നേരവും കണ്ട് അവിടെത്തന്നെ നിൽക്കുകയാണ്! ഞാൻ വന്നപ്പോൾ കാർത്തിക് വന്നിട്ടുണ്ടെന്ന് ആരോ എന്നോട് പറഞ്ഞു. ഞാൻ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു. 'ഇവൻ എല്ലാവരെയും മറികടക്കും' എന്നാണ് അന്ന് ഞാൻ പറഞ്ഞത്, മിഷ്കിൻ പറഞ്ഞു.

മിഷ്കിൻ, 'റെട്രോ'യിൽ സൂര്യ
'ആൺ' ഗർവിൽ വാഴുന്നവരുടെ കരണത്തേറ്റ അടി! 'ഡൊറോത്തി' റിവ്യൂ | DOROTHY REVIEW

"കഴിഞ്ഞ പടം കണ്ടു.. കട്ടുകളില്ലാത്ത ഒരു ഡാൻസൊക്കെ ഉണ്ടതിൽ. എന്നാലും അതൊരു മോശം സിനിമയാണ്. അത് പറയാൻ എനിക്ക് മടിയില്ല. ഞാൻ തിയേറ്ററുകളിൽ പോകുന്നത് വിനോദത്തിനല്ല, ദൈവങ്ങളെ കുമ്പിടാനാണ്. ഈ സിനിമയിൽ (ഡൊറോത്തിയിൽ) ഞാൻ ദൈവങ്ങളെ കുമ്പിട്ടു," സംവിധായകൻ കൂട്ടിച്ചേർത്തു.

'ഡൊറോത്തി' സിനിമയുടെ ക്ലൈമാക്സിനെതിരെ ചില കോണുകളിൽ നിന്ന് ഉയരുന്ന വിമർശനങ്ങളെ മിഷ്കിൻ തള്ളിക്കളഞ്ഞു. സിനിമകളിൽ പുരുഷന്മാർ പരസ്പരം കഴുത്തറുക്കുന്നതും കാണാമെങ്കിൽ, പുരുഷന്മാർ ചുംബിക്കുന്നത് കാണുന്നതിൽ തെറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കാർത്തിക്കിന്റെ പത്താം ചിത്രമായ 'ഡൊറോത്തി' സെപ്റ്റംബർ 25നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. പ്രേക്ഷകർക്കിടയിൽ വലിയ ചലനമാണ് ചിത്രം സൃഷ്ടിക്കുന്നത്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു സിനിമയുടെ വേൾഡ് പ്രീമിയർ. സെന്റർപീസ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കീർത്തി സുരേഷ്, സനന്ത്, ഋഷികാന്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇളയരാജയാണ് സിനിമയുടെ സംഗീതം ഒരുക്കിയത്.

News Malayalam 24x7
newsmalayalam.com