ഫണ്ണായിരിക്കുമോ സഹോ? 'മാജിക് മഷ്റൂംസ്' ഫസ്റ്റ് ലുക്ക് പുറത്ത്; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിൻ്റെ പോസ്റ്റർ വൈറൽ

അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
'മാജിക്ക് മഷ്റൂംസ്' ഫസ്റ്റ് ലുക്ക് പുറത്ത്
'മാജിക്ക് മഷ്റൂംസ്' ഫസ്റ്റ് ലുക്ക് പുറത്ത്
Published on
Updated on

കൊച്ചി: നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായിരിക്കും ചിത്രമെന്ന സൂചന നൽകുന്നതാണ് ത്രീഡി കാരിക്കേച്ചറായി ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ കളർഫുൾ ഫസ്റ്റ് ലുക്ക്.

അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. പ്രേക്ഷകർ ഏറ്റെടുത്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന് ' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ഭാവന സ്റ്റുഡിയോസാണ് ഡിസ്ട്രിബ്യൂഷൻ.

'മാജിക്ക് മഷ്റൂംസ്' ഫസ്റ്റ് ലുക്ക് പുറത്ത്
നായകനും നിർമാതാവുമായി ദുൽഖർ സൽമാൻ , 'കാന്ത' തിയേറ്റുകളിലേക്ക്; റിലീസ് തീയതി പുറത്ത്

ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

'മാജിക്ക് മഷ്റൂംസ്' ഫസ്റ്റ് ലുക്ക് പുറത്ത്
'കാന്താര ചാപ്റ്റർ 1' കേരളത്തിൽ ചരിത്രം കുറിക്കുന്നു; 55 കോടി രൂപ കളക്ഷൻ നേടി കുതിപ്പ് തുടരുന്നു!

ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവ, സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ, റിറെക്കോ‍ർഡിംഗ് മിക്സർ ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ സച്ചിൻ സുധാകരൻ, കോറിയോഗ്രഫി ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ് പി.വി ശങ്കർ, കോസ്റ്റ്യൂം ദീപ്തി അനുരാഗ്, ക്യാരക്ടർ സ്റ്റൈലിസ്റ്റ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ് ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ രജീഷ് പത്താംകുളം, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ, ഫിനാൻസ് കൺട്രോളർ സിറാജ് മൂൺബീം, സ്റ്റിൽസ് അജി മസ്കറ്റ്, വിഎഫ്എക്സ് പിക്ടോറിയൽ വിഎഫ്എക്സ്, പബ്ലിസ്റ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com