TIFFൽ ചരിത്രമെഴുതി നാഗാലാൻഡ് ചിത്രം 'അങ്'; പ്ലാറ്റ്‌ഫോം പുരസ്കാരവും ഓസ്കാർ എൻട്രിയും സ്വന്തമാക്കി

ടൊറന്റോ ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമായിരുന്നു 'അങ്'
TIFFൽ ചരിത്രമെഴുതി നാഗാലാൻഡ് ചിത്രം 'അങ്'; പ്ലാറ്റ്‌ഫോം പുരസ്കാരവും ഓസ്കാർ എൻട്രിയും സ്വന്തമാക്കി
Published on
Updated on

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്ലാറ്റ്‌ഫോം പുരസ്കാരം സ്വന്തമാക്കി നാഗാലാൻഡ് പശ്ചാത്തലമാക്കി ഒരുക്കിയ 'അങ്'. നവാഗതനായ തെജ റിയോയാണ് ചിത്രത്തിന്റെ സംവിധാനം. ടൊറന്റോ ചലച്ചിത്രമേളയിലെ പുരസ്കാര നേട്ടത്തോടെ, 2027ലെ അക്കാദമി അവാർഡുകളിലേക്ക് (ഓസ്കാർ), മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് നേരിട്ട് യോഗ്യത നേടാനും ചിത്രത്തിന് കഴിഞ്ഞു.

ടൊറന്റോ ചലച്ചിത്രമേളയിലെ പ്ലാറ്റ്‌ഫോം മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമായിരുന്നു 'അങ്'. ട്രോഫിയും 20,000 കനേഡിയൻ ഡോളർ ക്യാഷ് പ്രൈസുമടങ്ങുന്നതാണ് പുരസ്കാരം.

TIFFൽ ചരിത്രമെഴുതി നാഗാലാൻഡ് ചിത്രം 'അങ്'; പ്ലാറ്റ്‌ഫോം പുരസ്കാരവും ഓസ്കാർ എൻട്രിയും സ്വന്തമാക്കി
പ്രതിഭയ്‌ക്ക് എക്സപയറി ഡേറ്റ് ഇല്ല! മൂന്ന് പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും അടൂരും; 'പദയാത്ര' ട്രെയ്‌ലർ നൽകുന്ന പ്രതീക്ഷകൾ

1960കളുടെ തുടക്കത്തിൽ ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തുള്ള കോന്യാക് ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആളൊഴിഞ്ഞുപോകുന്ന ഗ്രാമത്തിൽ രോഗിയായ ഭാര്യയോടും സംസാരിക്കാൻ പ്രയാസമുള്ള മകനോടുമൊപ്പം ആചാരങ്ങൾ മുറുകെപ്പിടിച്ചു ജീവിക്കുന്ന 'അങ്ബ' എന്ന ഗോത്രത്തലവന്റെയും മകന്റെയും ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പുതിയ നിയമങ്ങൾ അനുസരിച്ച് ടൊറന്റോ ചലച്ചിത്രമേളയിലെ പ്ലാറ്റ്‌ഫോം പുരസ്കാരം നേടുന്ന ചിത്രങ്ങൾക്ക് ഓസ്കാറിലെ മികച്ച വിദേശഭാഷാ സിനിമ വിഭാഗത്തിലേക്ക് പരിഗണിക്കാൻ നേരിട്ടുള്ള യോഗ്യത ലഭിക്കും. ഇങ്ങനെയാണ് 'അങ്ങി'ന് ഓസ്കറിലേക്കുള്ള വഴിയൊരുങ്ങിയത്.

TIFFൽ ചരിത്രമെഴുതി നാഗാലാൻഡ് ചിത്രം 'അങ്'; പ്ലാറ്റ്‌ഫോം പുരസ്കാരവും ഓസ്കാർ എൻട്രിയും സ്വന്തമാക്കി
വിദ്യാധരന്റെ 'ഭൂതക്കണ്ണാടി'യിൽ മമ്മൂട്ടിയെ നോക്കുമ്പോൾ; അഭിനയത്തിന്റെ മാസ്റ്റർക്ലാസ്!

അദം പിയറ്റ്കീവിച്ച് ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നാൻസി നിസ ബെസോയും തെജ റിയോയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. 2021ൽ തെജ റിയോ സംവിധാനം ചെയ്ത ഇതേ പേരിലുള്ള ഹ്രസ്വചിത്രത്തെ അവലംബമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2021ൽ ക്ലെർമോണ്ട്-ഫെറാൻഡ് അന്താരാഷ്ട്ര ഹ്രസ്വചിത്ര മേളയിൽ ഈ ഹ്രസ്വചിത്രത്തിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com