ഐതിഹ്യങ്ങളിലെ രാമനായി രൺബീർ കപൂർ; 'രാമായണ' ക്യാരക്ടർ ടീസർ പുറത്ത്

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നാണ് 'രാമായണ'
'രാമായണ' ക്യാരക്ടർ ടീസർ
'രാമായണ' ക്യാരക്ടർ ടീസർ
Published on
Updated on

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന നമിത് മൽഹോത്രയുടെ 'രാമായണ'യിലെ രാമന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രൺബീർ കപൂർ ആണ് ചിത്രത്തിൽ രാമന്റെ വേഷത്തിൽ എത്തുന്നത്.

പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ ഇഫക്ട്സ് സ്റ്റുഡിയോയായ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ഈ ബ്രഹ്മാണ്ഡ ചലച്ചിത്ര പരമ്പര ഒരുങ്ങുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര സംരംഭങ്ങളിൽ ഒന്നായ 'രാമായണ'യുടെ നിർമാതാവും ചലച്ചിത്രകാരനും മുഖ്യ സൂത്രധാരനുമായ നമിത് മൽഹോത്ര, ഏറെ പ്രത്യേകതകളുള്ളൊരു ടീസറിലൂടെയാണ് രൺബീർ കപൂർ അവതരിപ്പിക്കുന്ന രാമന്റെ ഫസ്റ്റ് ലുക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്തിരിക്കുന്നത്.

'രാമായണ' ക്യാരക്ടർ ടീസർ
മോഹൻലാലിന്റെ പാട്ട്, സൂര്യയുടെ ഫൈറ്റ്! തിയേറ്ററിൽ ആവേശം തീർക്കാൻ ജിത്തു മാധവൻ | റിപ്പോർട്ട്

"രാമായണത്തിന്റെ മഹത്വം അതിന്റെ വൈകാരികമായ സമ്പന്നതയിലാണ്. ഇതിന്റെ കാതൽ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം മാത്രമല്ല; മറിച്ച് ശരിയായ തീരുമാനങ്ങളും അതിന്റെ അനന്തരഫലങ്ങളും നീതിക്ക് വേണ്ടി നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ഭാരവുമാണ്. രാമന്റെ യാത്ര ആഴത്തിലുള്ള മാനുഷിക വികാരങ്ങൾ നിറഞ്ഞതാണ്. ആ സത്യസന്ധത നിലനിർത്താനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്," നിതേഷ് തിവാരി പറഞ്ഞു.

"ഞാൻ ഇവിടെ വന്നിരിക്കുന്നത് രാമനെ പ്രതിനിധീകരിക്കാനാണെന്ന് ഞാൻ കരുതുന്നില്ല; പകരം അദ്ദേഹത്തിൽ നിന്ന് പഠിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ലാളിത്യവും പരിശുദ്ധിയും ലോകത്തിൽ തന്നെ വളരെ അപൂർവമാണ്. അത് മനസിലാക്കാനും ഉൾക്കൊള്ളാനും ശ്രമിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിനീതനാക്കുന്ന ഒരു അനുഭവമാണ്," നായകൻ രൺവീർ പറയുന്നു.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നാണ് 'രാമായണ'. രൺബീർ കപൂറും യഷും (രാവണൻ) പരസ്പരം എതിരിടുന്ന വേഷങ്ങളിൽ ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷത. സായ് പല്ലവി (സീത), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ) എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ശ്രീധർ രാഘവൻ ആണ് തിരക്കഥ ഒരുക്കുന്നത്. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

രവി ബൻസാൽ, റാംസി അവേരി എന്നിവരുടെ നേതൃത്വത്തിലാണ് കലാസംവിധാനം. ഹോളിവുഡിലെ പ്രമുഖ സ്റ്റണ്ട് ഡയറക്ടർമാരായ ടെറി നോട്ടറി, ഗൈ നോറിസ് എന്നിവർ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജി , പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുമായി സഹകരിച്ചാണ് നമിത് മൽഹോത്ര 'രാമായണം: ഭാഗം 1' അവതരിപ്പിക്കുന്നത്. സിനിമ 2026 ദീപാവലിക്ക് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ഇത് 2027 ദീപാവലിക്ക് പുറത്തിറങ്ങും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com