മറ്റൊരു 'ദബഡി ദിബഡി' ആകുമോ? 'അഖണ്ഡ 2'ൽ ബാലയ്യ‌യ്‌ക്കൊപ്പം ചുവടുവയ്ക്കാൻ സംയുക്ത

2025 ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്
'അഖണ്ഡ 2' ഗാനരംഗത്തിൽ സംയുക്ത മേനോനും ബാലകൃഷ്ണയും
'അഖണ്ഡ 2' ഗാനരംഗത്തിൽ സംയുക്ത മേനോനും ബാലകൃഷ്ണയും
Published on

ഹൈദരാബാദ്: ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു, സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന 'അഖണ്ഡ 2: താണ്ഡവം' റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ടീസറും ആദ്യ സിംഗിളും ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു. സിനിമയിലെ രണ്ടാം ഗാനം ഇന്ന് പുറത്തുവിടും. 2025 ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.

വിസാഗില്‍ നടക്കുന്ന വമ്പൻ പരിപാടിയിലാണ് സിനിമയിലെ രണ്ടാമത്തെ പാട്ട് റിലീസ് ചെയ്യുക. പ്രശസ്തമായ ജഗദംബ തിയേറ്ററിലാണ് പരിപാടി നടക്കുന്നത്. വൈകുന്നേരും അഞ്ച് മണിക്കാണ് ഇവന്റ് ആരംഭിക്കുക. മലയാളി താരം സംയുക്ത മേനോനാണ് ഈ റൊമാന്റിക് ഡാൻസ് നമ്പറിൽ ബാലയ്യയ്‌ക്ക് ഒപ്പം എത്തുക.

'അഖണ്ഡ 2' ഗാനരംഗത്തിൽ സംയുക്ത മേനോനും ബാലകൃഷ്ണയും
'ബിലാൽ' എപ്പോള്‍ വരും? അമൽ നീരദ് പടം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് എട്ട് വർഷം, നിരാശയിൽ ആരാധകർ

ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ 'അഖണ്ഡ 2: താണ്ഡവം', ഇവരുടെ മുൻ ചിത്രമായ 'അഖണ്ഡ'യുടെ തുടർച്ച ആയാണ് ഒരുക്കിയിരിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. എസ്. തമന്റെ ആവേശകരമായ പശ്ചാത്തലസംഗീതം സിനിമയുടെ ഹൈ വോൾട്ടേജ് രംഗങ്ങളുടെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. ബാലകൃഷ്ണയുടെ ജന്മദിനം പ്രമാണിച്ചു നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷക പ്രതികരണമാണ് സൃഷ്ടിച്ചത്. അഖണ്ഡ ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ടീസർ കാണിച്ചു തന്നത്. ബാലകൃഷ്ണയുടെ ഉഗ്രവും ആത്മീയവുമായ ആവേശം നിറഞ്ഞ അവതാരം ഇതിനോടകം തന്നെ ആരാധകരെയും ജനങ്ങളെയും സിനിമാ പ്രേമികളെയും ഒരുപോലെ ആകർഷിച്ചിട്ടുണ്ട്.

'അഖണ്ഡ 2' ഗാനരംഗത്തിൽ സംയുക്ത മേനോനും ബാലകൃഷ്ണയും
"എന്റെ ബെസ്റ്റി, നടിപ്പ് ചക്രവർത്തി"; 'കാന്ത'ക്കും ദുൽഖർ സൽമാനും പ്രശംസയുമായി ചന്തു സലിം കുമാർ

രചന, സംവിധാനം- ബോയപതി ശ്രീനു, നിർമ്മാതാക്കൾ- രാം അചന്ത, ഗോപി അചന്ത, ബാനർ- 14 റീൽസ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com