നാനി - ശ്രീകാന്ത് ഒഡേല ചിത്രം 'ദ പാരഡൈസ്'; ആഗോള റിലീസ് ഓഗസ്റ്റ് 21ന്

'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ചിത്രമാണ് 'ദ പാരഡൈസ്'
paradise first look
പാരഡൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റർSource : PRO
Published on
Updated on

കൊച്ചി: തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ന്റെ പുത്തൻ റിലീസ് തീയതി പുറത്ത്. ഓഗസ്റ്റ് 21നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. നേരത്തെ മാർച്ച് അവസാന വാരമാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ, പുതിയ തീയതിയിലേക്ക് റിലീസ് നീട്ടുകയായിരുന്നു.

'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് ദസറയുടെ നിർമാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം 'ജേഴ്സി', 'ഗാങ് ലീഡർ' എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. അടുത്തിടെ അനിരുദ്ധിന്റെ സംഗീതത്തിൽ ചിത്രത്തിലെ നാനിയുടെ ഇൻട്രോ ഗാനം ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരുക്കിയിരുന്നു.

paradise first look
"മകൻ മരിച്ച സമയം, പൈസ ഇട്ടു തരല്ലേയെന്ന് പറഞ്ഞിട്ടും 30,000 രൂപ തന്നു"; ബേസിലിനെപ്പറ്റി കുടശ്ശനാട് കനകം

വിജയ് ചിത്രം 'ജന നായകനി'ൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ നൃത്തം ഒരുക്കിയ ഈ ഗാനത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണമാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ട്. അടുത്ത മാസത്തോടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കും. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് 'ദ പാരഡൈസ്' എത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ശ്രദ്ധ നേടിയിരുന്നു.

ബോളിവുഡ് താരം രാഘവ് ജൂയാലും ചിത്രത്തിന്റെ താരനിരയിലുണ്ട്. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 100 കോടി ക്ലബിൽ ഇടം പിടിച്ച 'ദസറ'യ്ക്ക് ശേഷം ശ്രീകാന്ത് ഒഡേല എന്ന സംവിധായകന്റെ സംവിധാന മികവും സൂക്ഷ്മമായ കാഴ്ചപ്പാടും എല്ലാം ബ്രഹ്മാണ്ഡ കാൻവാസിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക ചിത്രമായിരിക്കും 'ദ പാരഡൈസ്'. ശ്രീകാന്ത് ഒഡെല രചിച്ച ശക്തവും ആകർഷകവുമായ തിരക്കഥയിൽ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ് അവതാരമായി നാനിയെ അവതരിപ്പിക്കുന്ന ചിത്രം നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.

paradise first look
ബിബിൻ ജോർജും ബാബുരാജും മുഖാമുഖം; സസ്പെൻസ് ത്രില്ലർ 'ഐസിയു' ഫെബ്രുവരി റിലീസിന്

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം - സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിങ് - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, ഓഡിയോ - സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com