നാല് ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷൻ; വിമർശനങ്ങളിലും ബോക്സ് ഓഫീസിൽ കുതിച്ച് നാനി ചിത്രം ‘ദ പാരഡൈസ്’

രാഘവ് ജൂയൽ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ കയാദു ലോഹർ ആണ് നായിക
'ദ  പാരഡൈസ്' സിനിമ
'ദ പാരഡൈസ്' സിനിമ
Published on: 
Updated on: 

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ നാല് ദിനം കൊണ്ട് നേടിയ ആഗോള ഗ്രോസ് 155 കോടി. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് കളക്ഷനുകളിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യദിനം ആഗോള തലത്തിൽ 88 കോടി രൂപയുടെ ഗ്രോസ് നേടിയ ചിത്രം മികച്ച കളക്ഷൻ നിലനിർത്തിയാണ് മുന്നോട്ട് പോകുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് നേടിയ ചിത്രമായി ‘ദ പാരഡൈസ്’ മാറിയിരുന്നു. സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമിച്ചത്.

‘ദസറ’യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ദ പാരഡൈസ്’. ജദാൽ എന്ന കഥാപാത്രത്തെയാണ് നാനി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അമ്മ - മകൻ ബന്ധത്തിന്റെ വൈകാരികതയ്ക്കൊപ്പം ആക്ഷനും മാസ്സ് ഘടകങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായി മാറിയിട്ടുണ്ട്.

'ദ  പാരഡൈസ്' സിനിമ
ബോളിവുഡ് ഞെട്ടി! 400 കോടിയും കടന്ന് ഒരു 'കൊച്ചു ചിത്രം'

രാഘവ് ജൂയൽ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ കയാദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, തുടങ്ങിയ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

'ദ  പാരഡൈസ്' സിനിമ
"സിങ്കത്തിൽ മാസ് മസാല പൊലീസുകാരനെ സൂര്യ കാട്ടിത്തന്നു, 'സീനി'നായി കാത്തിരിക്കുന്നു"; ജിത്തു മാധവൻ ചിത്രത്തിന് ആശംസകളുമായി രാജമൗലി

രചന, സംവിധാനം: ശ്രീകാന്ത് ഒഡേല, നിർമാതാവ്: സുധാകർ ചെറുകുറി, ബാനർ: ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ്, ഛായാഗ്രഹണം: സി എച്ച് സായ്, സംഗീതം: അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, ഓഡിയോ: സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.

News Malayalam 24x7
newsmalayalam.com