മലയാള സിനിമയെ രക്ഷിക്കാൻ അവൻ വരുന്നു! 'മോളിവുഡ് ടൈംസ്' ടീസർ പുറത്ത്

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി’ന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്
'മോളിവുഡ് ടൈംസ്' ടീസർ
'മോളിവുഡ് ടൈംസ്' ടീസർ
Published on
Updated on

കൊച്ചി: യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്‌ലൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മോളിവുഡ് ടൈംസ്' സിനിമയുടെ ടീസർ പുറത്ത്. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജൂൺ അഞ്ചിന് 'മോളിവുഡ് ടൈംസ്' ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

മനോജ് നൈറ്റ് ശ്യാമളനെപോലെ ഒരു സിനിമാ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരകാരനായിട്ടാണ് ചിത്രത്തിൽ നസ്‌ലൻ എത്തുന്നത്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, ചന്ദു സലീംകുമാർ, ജഗദീഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

'മോളിവുഡ് ടൈംസ്' ടീസർ
നിതീഷിന്റെ വേറിട്ട മമ്മൂട്ടി ചിത്രത്തിനായി ആരാധകർ വെയിറ്റിങ്; അപ്ഡേറ്റ് പുറത്ത്

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് 'മോളിവുഡ് ടൈംസ്' നിര്‍മിക്കുന്നത്. രാമു സുനിലാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ഛായാഗ്രഹണം.

'മോളിവുഡ് ടൈംസ്' ടീസർ
ഒരൊന്നൊന്നര ഐറ്റം വരുന്നുണ്ട്! അമൽ നീരദ് ചിത്രം 'ബാച്ച്‌ലര്‍ പാര്‍ട്ടി D'EUX' ഷൂട്ടിങ് പൂർത്തിയായി

എഡിറ്റിങ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റും: മാഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്‌എക്സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പിആർഒ: എ.എസ്. ദിനേശ് , സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്‌ൻമെന്റ്.

News Malayalam 24x7
newsmalayalam.com