'ധുരന്ധർ' ഒടിടി അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്; തിയേറ്റർ റിലീസ് ഡിസംബർ അഞ്ചിന്

ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം സ്പൈ ആക്ഷൻ ഡ്രാമയാണ്
രൺവീർ സിംഗ് ചിത്രം 'ധുരന്ധർ'
രൺവീർ സിംഗ് ചിത്രം 'ധുരന്ധർ' Source: X
Published on
Updated on

ന്യൂ ഡൽഹി: ബോളിവുഡ് താരം രൺവീർ സിംഗിന്റെ 'ധുരന്ധർ' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം സ്പൈ ആക്ഷൻ ത്രില്ലർ ആണ്. ഹനുമാൻ കൈൻഡ് ആദ്യമായി ചെയ്യുന്ന ബോളിവുഡ് പ്രോജക്ട് കൂടിയാണിത്. ചിത്രം 2025 ഡിസംബർ അഞ്ചിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും.

ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. ഇന്ത്യ-പാക് വൈരമാണ് സിനിമയുടെ പ്രമേയം. വയലൻസ് നിറഞ്ഞായിരിക്കും എന്ന സൂചനയാണ് ട്രെ‌യ്‌ലർ നൽകുന്നത്. തെന്നിന്ത്യൻ സിനിമകളിൽ ബാലതാരമായി ശ്രദ്ധേയ ആയ സാറ അർജുൻ ആണ് നായിക.

രൺവീർ സിംഗ് ചിത്രം 'ധുരന്ധർ'
'ധുരന്ധർ' മേജർ മോഹിത് ശർമയുടെ ജീവിതകഥയോ? വ്യക്തത വരുത്തി സംവിധായകൻ

നേരത്തെ രൺവീർ സിംഗിന്റെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സിനിമയുടെ ടൈറ്റിൽ ട്രാക്കും വൻ ശ്രദ്ധ നേടിയിരുന്നു. ഇതുവരെ കാണാത്ത രൂപത്തിൽ രൺവീറിനെ അവതരിപ്പിച്ച 'ധുരന്ധർ' ഫസ്റ്റ് ലുക്ക് വീഡിയോ വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ശ്രദ്ധ നേടി.

'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച 'ധുരന്ധർ'. ആദിത്യയും ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമിച്ച് ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന, 'ധുരന്ധർ' ഈ വർഷത്തെ ഏറ്റവും വലിയ ഹിന്ദി ചിത്രമായാണ് തിയേറ്ററുകളിലെത്തുക.

രൺവീർ സിംഗ് ചിത്രം 'ധുരന്ധർ'
56ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള: പ്രേക്ഷക-നിരൂപക പ്രശംസ നേടി 'സർക്കീട്ട്'; സ്പെഷ്യൽ ജൂറി പരാമർശം സ്വന്തമാക്കി ബാലതാരം ഓർഹാൻ

ഛായാഗ്രഹണം - വികാഷ് നൗലാഖ , എഡിറ്റർ -ശിവകുമാർ വി പണിക്കർ, സംഗീതം - ശാശ്വത് സച്‌ദേവ്, പ്രൊഡക്ഷൻ ഡിസൈനർ - സെയ്നി എസ് ജോഹറായ്, വസ്ത്രാലങ്കാരം - സ്‌മൃതി ചൗഹാൻ, ആക്ഷൻ - എജെസ് ഗുലാബ്, സീ യങ് ഓ, യാനിക്ക് ബെൻ, റംസാൻ ബുലുത്, നൃത്തസംവിധാനം - വിജയ് ഗാംഗുലി, പിആർഒ - ശബരി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com