വീണ്ടും ഒരു പൊലീസ് സ്റ്റോറി? ഷാഹി കബീറിന്റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ ചിത്രം, സംവിധാനം കിരണ്‍ ദാസ്

'ഓഫീസർ ഓണ്‍ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും ഒന്നിക്കുന്ന ചിത്രമാണിത്
കിരണ്‍ ദാസ് ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്
കിരണ്‍ ദാസ് ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്
Published on
Updated on

കൊച്ചി: കുഞ്ചാക്കോ ബോബനും ലിജിമോളും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നു. ഇല വീഴാ പൂഞ്ചിറ, നായാട്ട്, റോന്ത് തുടങ്ങിയ ഹിറ്റ് പൊലീസ് സ്റ്റോറികള്‍ രചിച്ച ഷാഹി കബീർ തിരക്കഥ എഴുതുന്ന ചിത്രം കിരണ്‍ ദാസാണ് സംവിധാനം ചെയ്യുന്നത്. എഡിറ്റർ കൂടിയായ കിരണ്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.

'ഓഫീസർ ഓണ്‍ ഡ്യൂട്ടി' എന്ന സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും ഒന്നിക്കുന്ന ചിത്രമാണിത്. ഷാഹിയുടെ തിരക്കഥയില്‍ ജിത്തു അഷ്‌റഫ് ആണ് 'ഓഫീസർ ഓണ്‍ ഡ്യൂട്ടി' സംവിധാനം ചെയ്തത്. സിനിമ വന്‍ ഹിറ്റായി മാറിയിരുന്നു. ഷാഫിയുടെ രചനയില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച 'നായാട്ടും' ഏറെ ചർച്ചയായിരുന്നു. തന്റെ കരിയറിലെ തന്നെ തീർത്തും വ്യത്യസ്തമായ വേഷമാണ് കുഞ്ചാക്കോ ബോബന്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്.

കിരണ്‍ ദാസ് ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്
"ആടുജീവിതത്തിന് ദേശീയ അവാർഡ് നിഷേധിച്ചപ്പോള്‍ നിശബ്‌ദനായത് ഇഡി വേട്ട ഭയന്ന്; കലാകാരന്മാർ മൗനം പാലിക്കാൻ നിർബന്ധിതരാവുന്നു"

പുതിയ സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടിട്ടില്ല. കുമാർ മംഗത് പതക്, അഭിഷേക് പതക് എന്നിവർ ചേർന്നാണ് നിർമാണം. രാം മിർച്ചന്ദാനി, രാഷേശ് മേനോന്‍ എന്നിവരാണ് സഹനിർമാതാക്കൾ. അഭിനവ് മല്‍ഹോത്രയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ.

ഡിഒപി: അർജുൻ സേതു, സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റർ: കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാതി, കോസ്റ്റ്യൂം: ഗായത്രി കിഷോർ, മേക്കപ്പ് : റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവനി, ചീഫ് അസോസിയേറ്റ്: രതീഷ് കുമാർ രാജൻ, വിഎഫ്എക്‌സ്: എഗ്ഗ്‌വൈറ്റ് വിഎഫ്എക്‌സ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ്: ഓൾഡ്മോങ്ക്സ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com