നിഖിൽ - ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ'; 'വാ വാ വീരവ' ഗാനം പുറത്ത്

തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്
നിഖിൽ- ഭരത് കൃഷ്ണമാചാരി ചിത്രം 'സ്വയംഭൂ'
നിഖിൽ- ഭരത് കൃഷ്ണമാചാരി ചിത്രം 'സ്വയംഭൂ'
Published on
Updated on

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ'വിലെ ആദ്യ ഗാനം പുറത്തു. 'വാ വാ വീരവ' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രവി ബസ്‌റൂർ ആണ്. അർജുൻ വിജയ് ആണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ വരികൾ രചിച്ചത് രാജീവ് ഗോവിന്ദനാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്തു വന്നിട്ടുണ്ട്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.

യോദ്ധാക്കളുടെ ആവേശവും വീര്യവും പ്രതിഫലിപ്പിക്കുന്ന 'വാരിയർ ആന്തം' ആയാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. വിജയ് ബിന്നി ആണ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്. നായകനായ നിഖിലിന്റെ ഗംഭീര നൃത്തച്ചുവടുകൾ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. ഗാനം ഒരുക്കിയിരിക്കുന്ന വമ്പൻ കാൻവാസ്‌, അതിനു വേണ്ടി ഒരുക്കിയ മനോഹരമായ സെറ്റ് എന്നിവയെല്ലാം പ്രേക്ഷകർക്ക് ഒരു മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിക്കുമെന്നും ഉറപ്പ് നൽകുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മെഗാ കാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ടീസർ കാണിച്ചു തന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി ചിത്രം 'സ്വയംഭൂ'
ദാവൂദ് 20 വർഷം മുമ്പ് ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്ന് വിരമിച്ചതായാണ് എന്റെ അറിവ്, 'ധുരന്ധർ 2'വിനോട് വിയോജിക്കുന്നു: രാം ഗോപാൽ വർമ

'കാർത്തികേയ 2' എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിന്റെ 20ാമത്തെ ചിത്രമാണ് 'സ്വയംഭൂ'. ഒരു യോദ്ധാവിന്റെ ഗംഭീരമായ ലുക്കിലാണ് നിഖിലിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ നിഖിലിന്റെ മികച്ച നൃത്തമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചതെങ്കിൽ, അദ്ദേഹത്തിന്റെ ഗംഭീര ആക്ഷൻ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ കാണിച്ചു തന്നത്. മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികമാർ. സുബ്ബരാജു, സുനിൽ എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രം രചിച്ചത്. സമ്മർ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് - തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനേഴ്സ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം - വിജയ് കാമിസേട്ടി, ആക്ഷൻ - കിങ് സോളമൻ, സ്റ്റണ്ട് സിൽവ, ജോഷുവ, വരികൾ - രാമജോഗയ്യ ശാസ്ത്രി, ശിവ ശക്തി ദത്ത, കെ കെ, നൃത്ത സംവിധാനം- വിജയ് ബിന്നി, ഭാനു, വസ്ത്രങ്ങൾ- അനുറെഡ്ഢി അക്കന്റി, എക്സികുട്ടീവ് പ്രൊഡ്യൂസർ- BBHR പ്രസാദ് , വിഎഫ്എക്സ്- ഫാന്റം എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻ- ധനി എലായ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com