പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ' റിലീസ് തീയതി ഉടൻ; വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലാണ് ഈ ഗാനം റിലീസ് ചെയ്തത്
'സ്വയംഭൂ' സിനിമയുടെ സെറ്റിൽ നിഖിൽ
'സ്വയംഭൂ' സിനിമയുടെ സെറ്റിൽ നിഖിൽ
Published on
Updated on

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ'വിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രം വൈകാതെ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാ താരങ്ങൾ. സുബ്ബരാജു, സുനിൽ എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രം രചിച്ചത്. സമ്മർ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തും.

'സ്വയംഭൂ' സിനിമയുടെ സെറ്റിൽ നിഖിൽ
"അനന്യ പാണ്ഡേ ഭരതനാട്യത്തെ കൊന്നു"; വിമർശനവുമായി ഷമാ മുഹമ്മദ്

ഛായാഗ്രഹണം- കെ.കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിങ് - തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനേഴ്സ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം - വിജയ് കാമിസേട്ടി, ആക്ഷൻ - കിങ് സോളമൻ, സ്റ്റണ്ട് സിൽവ, ജോഷുവ, വരികൾ - രാമജോഗയ്യ ശാസ്ത്രി, ശിവ ശക്തി ദത്ത, കെകെ, നൃത്ത സംവിധാനം- വിജയ് ബിന്നി, ഭാനു, വസ്ത്രങ്ങൾ- അനുറെഡ്ഢി അക്കന്റി, എക്സികുട്ടീവ് പ്രൊഡ്യൂസർ- BBHR പ്രസാദ് , വിഎഫ്എക്സ്- ഫാന്റം എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻ- ധനി എലായ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.

News Malayalam 24x7
newsmalayalam.com