നിഖില വിമൽ- ഷൈൻ ടോം - സജിൻ ഗോപു ചിത്രം 'ധൂമകേതു' പാക്കപ്പായി; ഉടൻ തിയേറ്ററുകളിലേക്ക്

സുധി മാഡിസൺ ആണ് 'ധൂമകേതു' സിനിമയുടെ സംവിധായകൻ
'ധൂമകേതു' പാക്കപ്പ്
'ധൂമകേതു' പാക്കപ്പ്
Published on
Updated on

കൊച്ചി: പ്രേക്ഷകർ ഏവരും ഏറ്റെടുത്ത 'സൂക്ഷ്മദർശിനി' എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം 'ധൂമകേതു' പാക്കപ്പായി. നിഖില വിമലും ഷൈൻ ടോം ചാക്കോയും സജിൻ ഗോപുവും സിദ്ധാർത്ഥ് ഭരതനും ഗണപതിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങളായെത്തുന്നത്. സുധി മാഡിസൺ ആണ് സംവിധായകൻ. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.

സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. ഛായാഗ്രഹണം: ജിൻ്റോ ജോർജ്, എഡിറ്റർ: ചമൻ ചാക്കോ, സംഗീതം: ജസ്റ്റിൻ വർഗീസ്, കോസ്റ്റ്യും: മഷർ ഹംസ, സൗണ്ട് ഡിസൈനർ: രംഗനാഥ് രവി, കാസ്റ്റിങ് ഡയറക്ടർ: ബിനോയ് നമ്പാല, മേക്കപ്പ്: ആർ.ജി. വയനാടൻ, ഗാനരചന: വിനായക് ശശികുമാർ.

'ധൂമകേതു' പാക്കപ്പ്
പുതിയ ചിത്രവുമായി ഐശ്വര്യ രജനികാന്ത്; നിർമാണം കണ്ണൻ രവി പ്രൊഡക്ഷൻസ്

പ്രൊഡക്ഷൻ ഡിസൈനർ: ഓസേപ്പ് ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്എക്സ്, അസോസിയേറ്റ് ഡയറക്ടർമാർ: നിഷാന്ത് എസ്.പിള്ള, വാസുദേവൻ വി.യു, പ്രൊമോ സ്റ്റിൽസ്: രോഹിത് കെ സുരേഷ്, സ്റ്റിൽസ്: സെറിൻ ബാബു, ഡിസൈൻ: യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബ്യൂഷൻ: ഭാവന റിലീസ്, പിആർഒ: ആതിര ദിൽജിത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com