ഇനി വൈകില്ല! നിവിൻ പോളി - റാം ചിത്രം വരുന്നു; 'ഏഴ് കടൽ ഏഴ് മലൈ' റിലീസ് ഡേറ്റ് ഇന്ന്

യുവൻ ശങ്കർ രാജയാണ് 'ഏഴ് കടൽ ഏഴ് മലൈ' സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്
'ഏഴ് കടൽ ഏഴ് മലൈ' സിനിമ
'ഏഴ് കടൽ ഏഴ് മലൈ' സിനിമ
Published on
Updated on

ചെന്നൈ: നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ റാം ഒരുക്കിയ തമിഴ് ചിത്രമാണ് 'ഏഴ് കടൽ ഏഴ് മലൈ'. സൂരി, അഞ്ജലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. തീർത്തും വ്യത്യസ്തമായ രീതിയിൽ കഥപറയുന്ന ചിത്രമാകും ഇതെന്നാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ട്രെയ്‌ലർ നൽകിയ സൂചന. റോട്ടർഡാം, മോസ്കോ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ലഭിച്ച പ്രതികരണങ്ങൾ സിനിമയിലുള്ള പ്രതീക്ഷ ഇരട്ടിപ്പിച്ചിരുന്നു. എന്നാൽ, റിലീസ് നീണ്ടുപോയത് സിനിമാപ്രേമികളെ ഏറെ നിരാശരാക്കി. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് തീയതിയെപ്പറ്റിയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഇന്ന് (ജൂലൈ 20) വൈകിട്ട് 6.33ന് സിനിമയുടെ റിലീസ് അനൗൺസ്മെന്റ് ടീസർ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് സിനിമയുടെ നിർമാണം. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

രണ്ട് വർഷം മുൻപാണ് സിനിമയുടെ ആദ്യ ഗ്ലിംപ്സ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നിവിൻ പോളിയുടെ വ്യത്യസ്തമായ ഗെറ്റപ്പ് തന്നെയായിരുന്നു ഈ ഗ്ലിംപ്സിന്റെയും തുടർന്നുവന്ന ടീസറിന്റെയും ട്രെയ്‌ലറിന്റെയും പ്രധാന സവിശേഷത. സിനിമ തിയേറ്ററുകളിലേക്ക് എത്തിയില്ലെങ്കിലും അന്താരാഷ്ട്ര ചലച്ചിത്രമേളകളിലൂടെ സിനിമാ ചർച്ചകളിൽ സജീവമായിരുന്നു. റോട്ടർഡാം, മോസ്കോ ഫെസ്റ്റിവലുകൾക്ക് പുറമേ റൊമാനിയയിൽ നടന്ന ട്രാൻസിൽവാനിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

'ഏഴ് കടൽ ഏഴ് മലൈ' സിനിമ
"ചിന്തകളിൽ പോലും ശുദ്ധി നിലനിർത്തി, സീതാദേവിയെ ധ്യാനിച്ചു"; 'രാമായണ' ട്രെയ്‌ലർ ലോഞ്ചിൽ സായ് പല്ലവി

ഡിഒപി - എൻ. കെ. ഏകാംബരം, എഡിറ്റർ - മാതി വി.എസ്., പ്രൊഡക്ഷൻ ഡിസൈനർ - ഉമേഷ് ജെ. കുമാർ, ഗാനരചന - മദൻ കാർക്കി, ആക്ഷൻ - സ്റ്റണ്ട് സിൽവ, കൊറിയോഗ്രാഫർ - സാൻഡി മാസ്റ്റർ, കോസ്റ്റ്യൂം ഡിസൈനർ - ചന്ദ്രകാന്ത് സൊനവാനെ, മേക്കപ്പ് - പട്ടണം റഷീദ്, ഓഡിയോ ഗ്രാഫർ - എം. ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ - രാജ് ശേഖർ, പി.ആർ.ഒ. - എ. ജോൺ, സ്റ്റിൽസ് - ജയകുമാർ വൈരവൻ, ഡി.ഐ. - ഐജീൻ, കളറിസ്റ്റ് - രാജശേഖർ, പബ്ലിസിറ്റി ഡിസൈനർ - പ്രവീൺ പി.കെ., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ജഗദീഷ് കെ. എച്ച്., അമിർത് രാജ്, പ്രവീൺ കുമാർ ജി. & മാലിക്.

News Malayalam 24x7
newsmalayalam.com