"ചിന്തകളിൽ പോലും ശുദ്ധി നിലനിർത്തി, സീതാദേവിയെ ധ്യാനിച്ചു"; 'രാമായണ' ട്രെയ്‌ലർ ലോഞ്ചിൽ സായ് പല്ലവി

'രാമായണ' സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ഇവന്റിലാണ് സായ് പല്ലവി മനസുതുറന്നത്
'രാമായണ' ട്രെയ്‌ലർ ലോഞ്ച് ഇവന്റിൽ സായ് പല്ലവി
'രാമായണ' ട്രെയ്‌ലർ ലോഞ്ച് ഇവന്റിൽ സായ് പല്ലവി
Published on
Updated on

ന്യൂഡൽഹി: ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം 'രാമായണ'യിൽ സീതയായി അഭിനയിക്കാൻ അവസരം ലഭിച്ചതിനെപ്പറ്റി നടി സായ് പല്ലവി. ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് അനുഗ്രഹമാണെന്നാണ് താരം പറഞ്ഞത്. സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ഇവന്റിലാണ് സായ് പല്ലവി മനസുതുറന്നത്.

"ഇതുപോലൊരു വേഷം ലഭിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് കഠിനമാണ്. ഈ ചിത്രത്തിന് പിന്നിൽ തങ്ങളുടെ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന ഒരു വലിയ സംഘമുണ്ട്," കഥാപാത്രത്തെപ്പറ്റി സംസാരിക്കവേ സായ് പല്ലവി പറഞ്ഞു.

"സീതാ മാതാവിന്റെ വേഷം ഞാൻ സ്വയം തെരഞ്ഞെടുത്തതാണെന്ന് കരുതുന്നില്ല. ഈ വേഷം ചെയ്യാൻ സാധിച്ചത് അനുഗ്രഹമായിട്ടാണ് ഞാൻ കരുതുന്നത്. നമുക്ക് പിന്നാലെ നടന്ന് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല ഇത്. എങ്ങനെ അഭിനയിക്കണം എന്ന് മുൻകൂട്ടി എഴുതി തയ്യാറാക്കാനും കഴിയില്ല. ഞാൻ ധ്യാനത്തിലിരുന്ന് പ്രാർത്ഥിക്കുമായിരുന്നു; 'സീതാ മാതാവേ, എന്നിലൂടെ അങ്ങ് തന്നെ അഭിനയിക്കൂ' എന്ന്. എന്നിലൂടെ പുറത്തുവരുന്നതെന്തോ, അത് മാത്രമാണ് ഈ സിനിമയ്ക്ക് അനുയോജ്യമായത്."

'രാമായണ' ട്രെയ്‌ലർ ലോഞ്ച് ഇവന്റിൽ സായ് പല്ലവി
"നൂലിഴ വ്യത്യാസത്തിൽ മമ്മൂട്ടിക്ക് നഷ്ടപ്പെട്ട ദേശീയ പുരസ്കാരങ്ങളുടെ എണ്ണമാകും കൂടുതൽ"; കുറിപ്പുമായി സലിം അഹമ്മദ്

ഷൂട്ടിങ് സമയത്തെ തന്റെ ചിന്തകളെക്കുറിച്ചും താരം മനസുതുറന്നു. "ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എന്റെ ചിന്തകളിൽ പോലും പരമാവധി ശുദ്ധി നിലനിർത്താൻ ഞാൻ ശ്രമിച്ചിരുന്നു. എന്റെ ഉള്ളിൽ ഒരു നിഷ്പക്ഷത കാത്തുസൂക്ഷിച്ചു. അങ്ങനെയാണ് എന്റെ ഏറ്റവും മികച്ച പതിപ്പ് തന്നെ ആ കഥാപാത്രത്തിനായി സമർപ്പിക്കാൻ എനിക്ക് സാധിച്ചത്," സായ് പല്ലവി പറഞ്ഞു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' സിനിമയ്ക്കായി ഏറെ ആകാംഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. രൺബീർ കപൂർ ആണ് ചിത്രത്തിൽ ശ്രീരാമനായി വേഷമിടുന്നത്. ലോകമെമ്പാടുമുള്ള കാത്തിരിപ്പിന് വിരാമമിട്ട് 2026 ജൂലൈ 24നാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി, ചിത്രത്തിന്റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് 'പ്രഥം സങ്കൽപ്' ചടങ്ങും ട്രെയ്‌ലറിന്റെ പ്രത്യേക പ്രിവ്യൂവും ന്യൂഡൽഹിയിൽ വച്ച് നടന്നത്. പിആർഒ - ആതിര ദിൽജിത്ത്.

News Malayalam 24x7
newsmalayalam.com