കോമഡി മുതല്‍ ത്രില്ലർ വരെ; വമ്പന്‍ ലൈനപ്പുമായി നിവിൻ പോളി, ജന്മദിനം ആഘോഷമാക്കാൻ ആരാധകർ

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിലാണ് ഇപ്പോള്‍ നിവിൻ അഭിനയിക്കുന്നത്
ഇന്ന് നിവിന്‍ പോളിയുടെ ജന്മദിനം
ഇന്ന് നിവിന്‍ പോളിയുടെ ജന്മദിനംSource: Facebook / Nivin Pauly
Published on

കൊച്ചി: ഒക്ടോബർ പതിനൊന്നിന് മലയാളത്തിന്റെ പ്രിയപ്പെട്ട താരം നിവിൻ പോളി ജന്മദിനം ആഘോഷിക്കുമ്പോൾ ആരാധകർക്ക് ആഘോഷമാക്കാൻ നടന്റെ വമ്പൻ ലൈനപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. നടന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട ഒരു കാലമാണ് ഇനി വരുന്നതെന്ന ഉറപ്പ് നൽകുന്ന, വരാനിരിക്കുന്ന വർഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വൈവിധ്യമാർന്ന സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

അപ്‌ഡേറ്റുകൾ ഒട്ടേറെയുണ്ടെങ്കിലും പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് നിവിൻ പോളിയുടെ ക്രിസ്മസ് റിലീസായി എത്താനൊരുങ്ങുന്ന 'സർവം മായ' എന്ന ചിത്രത്തിന്റെ വിവരങ്ങള്‍ക്കായാണ്. ഹൊറർ കോമഡി ആയി ഒരുങ്ങുന്ന ഈ ഫൺ ഫാമിലി എന്റർറ്റൈനർ ചിത്രത്തിലൂടെ ഒരു ചെറിയ ഇടവേളക്ക് ശേഷം അജു വർഗീസിനൊപ്പം സ്‌ക്രീനിൽ ഒന്നിക്കുകയാണ് നിവിൻ പോളി. അഖിൽ സത്യൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇത് കൂടാതെ 'പ്രേമലു' ടീമിന്റെ റൊമാന്റിക് കോമഡിയായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രവും പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ്. മമിതാ ബൈജുവാണ് ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തുന്നത്.

ഇന്ന് നിവിന്‍ പോളിയുടെ ജന്മദിനം
ഒരു കുളിമുറിയും, കുറേ ഡിറ്റക്ടീവുകളും; 'അവിഹിതം' പിടിക്കാനിറങ്ങുന്ന ആൺകൂട്ടം, റിവ്യൂ

അരുൺ വർമ്മ ഒരുക്കുന്ന ത്രില്ലർ ചിത്രമായ 'ബേബി ഗേളി'ൽ ഒരു നടനെന്ന നിലയിൽ തന്റെ തീവ്രമായ പ്രകടനം ആണ് നിവിൻ വാഗ്ദാനം ചെയ്യുന്നത്. ചിത്രം നവംബറിൽ തിയേറ്ററുകളിലെത്തും. തമിഴിലും ശ്രദ്ധേമായ സാന്നിധ്യമാകാനൊരുങ്ങുന്ന നിവിന്റെ, റാം ഒരുക്കിയ റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'യേഴു കടൽ യേഴു മലൈ' വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും. 2026ൽ തമിഴ് ചിത്രമായ ബെൻസിൽ 'വാൾട്ടർ' എന്ന വില്ലൻ വേഷം ചെയ്ത് കൊണ്ട് അദ്ദേഹം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്കും പ്രവേശിക്കും. ഇപ്പോൾ ഗോകുലം മൂവീസ് നിർമ്മിച്ച് ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിലാണ് നിവിൻ അഭിനയിക്കുന്നത്.

ബിഗ് സ്ക്രീനിനു പുറമെ 'ഫാർമ' എന്ന ത്രില്ലിങ് മെഡിക്കൽ ഡ്രാമ വെബ് സീരീസിലൂടെ ഒടിടിയിലും അരങ്ങേറ്റം കുറിക്കുകയാണ് നിവിൻ. അഭിനേതാവ് എന്നതിലുപരി, പാൻ-ഇന്ത്യൻ സൂപ്പർഹീറോ ചിത്രമായ 'മൾട്ടിവേഴ്സ് മന്മഥൻ', നയൻതാര അഭിനയിച്ച 'ഡിയർ സ്റ്റുഡന്റ്സ്' തുടങ്ങിയ വമ്പൻ പ്രൊജക്ടുകൾക്ക് നിർമ്മാതാവ് എന്ന നിലയിൽ കൂടി പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പിന്തുണ നൽകുന്നു.

ഇന്ന് നിവിന്‍ പോളിയുടെ ജന്മദിനം
ആനയുമായുള്ള സംഘട്ടനം, 'കാട്ടാളന്‍' ചിത്രീകരണത്തിനിടെ ആന്റണി വര്‍ഗീസിന് പരിക്ക്

ധീരമായ പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്ത്, നടൻ എന്ന നിലയില്‍ തന്നെ ആഘോഷമാക്കുന്ന ആരാധകർക്ക് ആവേശമാകുന്ന സിനിമകളുമായി എത്തുകയാണ് നിവിൻ പോളി. ആരാധകരെ സംബന്ധിച്ചിടത്തോളം, നടന്റെ ഈ ജന്മദിനം സിനിമകളെ ഉത്സവമാക്കുന്ന ഒരു പുതിയ തുടക്കത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com