

തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ജെന്റില്‍മാന്‍' വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്. വരുന്ന ഡിസംബര്‍ 11ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റീ റിലീസ് ചെയ്യുമെന്ന് 'മെഗാ പ്രൊഡ്യൂസര്‍' കെ.ടി. കുഞ്ഞുമോന്‍ പ്രഖ്യാപിച്ചു. റീ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടു.
തമിഴ് സിനിമയില്‍ പുതിയൊരു ദൃശ്യവിസ്മയം തീര്‍ത്ത സംവിധായകന്‍ എസ്. ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 1993- ല്‍ പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം 'ജെന്റില്‍മാന്‍'. ' ആക്ഷന്‍ കിംഗ്' അര്‍ജുന്‍ നായകനായി എത്തിയ ചിത്രം അക്കാലത്ത് ലോകമെമ്പാടും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ് സ്വന്തമാക്കിയത്. മികച്ച ആക്ഷന്‍ രംഗങ്ങളും പ്രണയവും സാമൂഹിക പ്രസക്തിയുള്ള പ്രമേയവും ഒത്തുചേര്‍ന്ന ചിത്രം ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്.
ജെന്റില്‍മാന്റെ റീ റിലീസ് പ്രഖ്യാപനം പഴയകാല സിനിമാപ്രേമികള്‍ക്കും പുതിയ തലമുറയിലെ പ്രേക്ഷകര്‍ക്കും ഒരുപോലെ ആവേശം പകരുന്നതാണ്. എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളും ശങ്കറിന്റെ വ്യത്യസ്തമായ മേക്കിങ്ങും അര്‍ജുന്റെ തകര്‍പ്പന്‍ പ്രകടനവും വീണ്ടും തിയേറ്ററില്‍ ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
ജെന്റില്‍മാന്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ കെ.ടി. കുഞ്ഞുമോന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മധുബാല, വിനീത്, എം. എന്‍. നമ്പ്യാര്‍, രാജന്‍. പി. ദേവ്, ചരണ്‍ രാജ്, അജയ് രത്‌നം, ശുഭശ്രീ, ഗൗണ്ടമണി, സെന്തില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. പ്രഭു ദേവയും ഗൗതമിയും നൃത്തം വെച്ച 'ചിക്കു പുക്ക് റെയിലെ' ഗാനരംഗം തലമുറകളെ താണ്ടി ഇന്നും ആസ്വദിക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ബാല കുമാരനാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത്. വാലി, വൈരമുത്തു എന്നിവരാണ് ഗാനങ്ങള്‍ രചിച്ചത്. തോട്ടാ ധരണി കലാസംവിധാനവും, വി.ടി. വിജയന്‍, ബി. ലെനിന്‍ എന്നിവര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു.
4K അള്‍ട്രാ എച്ച്ഡി ദൃശ്യാനുഭവത്തോടെയും 7.1 സറൗണ്ട് സൗണ്ട് ആധുനിക ശബ്ദമികവോടെയുമാണ് ചിത്രം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഗ്രേസ് ഫിലിം മീഡിയയുടെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.
ഡിസംബര്‍ 11ന് ലോകമെമ്പാടും റീ റിലീസ് ചെയ്യുന്ന 'ജെന്റില്‍മാന്‍', തൊണ്ണൂറുകളിലെ തമിഴ് സിനിമയുടെ സുവര്‍ണകാല ഓര്‍മ്മകളെ വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കാനൊരുങ്ങുകയാണ്. നിയാസ് നൗഷാദ് ആണ് പിആര്‍ഒ.