മൂന്ന് കാലങ്ങൾ, അധികാരപ്പോരുകൾ! പാ. രഞ്ജിത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 'വേട്ടുവം' ഗ്ലിംപ്സ് പുറത്ത്

'സർപ്പാട്ട പരമ്പരൈ'ക്ക് ശേഷം പാ. രഞ്ജിത്തും ആര്യയും ഒന്നിക്കുന്ന ചിത്രമാണ് 'വേട്ടുവം'
'വേട്ടുവം' സിനിമ
'വേട്ടുവം' സിനിമ
Published on
Updated on

വമ്പൻ സ്കെയിലിൽ പാ. രഞ്ജിത്ത് ഒരുക്കുന്ന പുതിയ തമിഴ് ചിത്രമാണ് 'വെട്ടുവം'. ദിനേഷ്, ആര്യ, ശോഭിത ധൂലിപാല എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സിനിമയിലെ കഥാപാത്രങ്ങൾ, കഥാപശ്ചാത്തലം, വലുപ്പം എന്നിവയെപ്പറ്റി സൂചന നൽകുന്നതാണ് 'വേൾഡ് ഓഫ് വെട്ടുവം' എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ വീഡിയോ.

ആക്ഷനും ചരിത്രവും സയൻസ് ഫിക്ഷനും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഈ ചിത്രം മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ആദികാലത്തെ മനുഷ്യരുടെ ജീവിതവും ആചാരങ്ങളും വർത്തമാനകാലത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്നും അത് ഭാവി രൂപപ്പെടുത്തുന്നത് എങ്ങനെയെന്നുമാണ് സിനിമ പ്രമേയമാക്കുന്നത്. ചിത്രത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ അധികാരം സ്ഥാപിക്കാനായി നടത്തുന്ന ശക്തമായ പോരാട്ടങ്ങളാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. പരമ്പരാഗത ആയോധനകലകളെ അടിസ്ഥാനമാക്കിയുള്ള ആക്ഷൻ രംഗങ്ങൾക്കായി സിനിമയിലെ എല്ലാ അഭിനേതാക്കൾ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കഠിന പരിശീലനത്തിൽ ഏർപ്പെടുന്ന അഭിനേതാക്കളുടെ ദൃശ്യങ്ങളും ഗ്ലിംപ്സ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

'വേട്ടുവം' സിനിമ
"തന്മാത്രയിൽ മകനോടുള്ള രമേശന്റെ ആ ചോദ്യം കരഞ്ഞുകൊണ്ടാണ് എഴുതിയത്"; സംവിധായകൻ ബ്ലെസി

പ്രശസ്തമായ 'ഇന്ദ്രവിഴ' ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രധാന മത്സരവും അതിലൂടെ നേടുന്ന നേതൃസ്ഥാനവുമാണ് സംഘർഷങ്ങളുടെ കേന്ദ്രബിന്ദു. വി.ആർ. ദിനേഷ് , ആര്യ, ശോഭിത ധൂലിപാല, കലൈയരശൻ, ഷബീർ കല്ലറക്കൽ, മൈം ഗോപി, ഗുരു സോമസുന്ദരം, ജോൺ വിജയ്, സായ് ധീന, ഹരീഷ് ഉത്തമൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

'വേട്ടുവം' സിനിമ
അണിയറയിലെ വിജയശിൽപ്പികൾ; 300 കോടിയും കടന്ന് 'ബെത്ലഹേം കുടുംബ യൂണിറ്റ്', വേറിട്ട പോസ്റ്ററുമായി ഭാവന സ്റ്റുഡിയോസ്

'സർപ്പാട്ട പരമ്പരൈ'ക്ക് ശേഷം പാ. രഞ്ജിത്തും ആര്യയും ഒന്നിക്കുന്ന ചിത്രമാണ് 'വേട്ടുവം'. 'അട്ടക്കത്തി'ക്ക് ശേഷം ദിനേഷും പാ. രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് . നീലം പ്രൊഡക്ഷൻസും ലേൺ & ടീച്ച് പ്രൊഡക്ഷൻസും ചേർന്നാണ് സിനിമയുടെ നിർമാണം. സംഗീതം: ജി.വി. പ്രകാശ് കുമാർ സഹ-രചന: സന്തോഷ് നാരായണൻ, സംഭാഷണം: ഫ്രാങ്ക്‌ലിൻ ജേക്കബ്, ഛായാഗ്രഹണം: രൂപേഷ് ഷാജി, എഡിറ്റിംഗ്: സെൽവ ആർ.ക, സ്റ്റണ്ട്: ദിലീപ് സുബ്ബരായൻ. ചിത്രം 2026 ഡിസംബറിൽ തിയേറ്ററുകളിൽ എത്തും.

News Malayalam 24x7
newsmalayalam.com