'ഐ നോബഡി', ഇതുവരെ മലയാള സിനിമ കാണാത്ത സ്റ്റൈലിലുള്ള ചിത്രം: പാർവതി തിരുവോത്ത്

'റോഷാക്കി'ന്റെ സംവിധായകൻ നിസാം ബഷീർ ആണ് 'ഐ നോബഡി' ഒരുക്കുന്നത്
പാർവതി തിരുവോത്തും പൃഥ്വിരാജും
പാർവതി തിരുവോത്തും പൃഥ്വിരാജുംSource: Instagram / par_vathy
Published on
Updated on

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ- പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മമ്മൂട്ടി ചിത്രം 'റോഷാക്കി'ന്റെ സംവിധായകൻ നിസാം ബഷീർ ഒരുക്കുന്ന സിനിമയാണ് 'ഐ നോബഡി'. സിനിമയുടെ വ്യത്യസ്തമായ രണ്ട് പോസ്റ്ററുകൾ മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഇതുവരെ മലയാളം സിനിമ കാണാത്ത തരം ചിത്രമാകും 'ഐ നോബഡി' എന്നാണ് നായിക പാർവതി പറയുന്നത്.

"നോബഡി പൂർത്തിയാകുന്നതേയുള്ളൂ. എന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. ബാക്കി ജോലികൾ പുരോഗമിക്കുകയാണ്. ഒരു സോഷ്യൽ കമന്ററി ആകും ചിത്രം എന്നേ ഇപ്പോൾ ഞാൻ പറയുന്നുള്ളൂ. അതിനേക്കാളും മുകളിലാണ്. ഇതുവരെ മലയാള സിനിമ കാണാത്ത തരം സ്റ്റൈലിലുള്ള ചിത്രമാകും," പാർവതി പറഞ്ഞു.

പാർവതി തിരുവോത്തും പൃഥ്വിരാജും
മലയാളത്തിന്റെ ബിഗ് ബ്രദേഴ്‌സ് വരുന്നു! 'പേട്രിയറ്റ്' ചിത്രീകരണം പൂർത്തിയായി

ഹക്കീം ഷാജഹാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ഇ4 എക്സ്പിരിമെന്റ്സിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് മേഹ്ത, സി.വി. സാരാഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'അനിമല്‍' സിനിമയ്ക്ക് സംഗീതം ചെയ്ത ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് 'ഐ നോബഡി'യുടെ സംഗീത സംവിധായകന്‍.

പൃഥ്വിരാജിനും പാര്‍വതിക്കും പുറമെ അശോകന്‍, മധുപാല്‍, ലുക്മാന്‍ അവറാന്‍, ഗണപതി, വിനയ് ഫോര്‍ട്ട്, എന്നിവരും ചിത്രത്തിലുണ്ട്. ദിനേഷ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: റിനി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, കോസ്റ്റിയൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്സ് സേവിയര്‍, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com