അവർ ഒരുമിച്ചാൽ പിന്നെ പറയണോ! 'പേട്രിയറ്റ്' ട്രെയ്‌ലർ ട്രെൻഡിങ്; യൂട്യൂബിൽ ഏഴ് മില്യൺ കാഴ്ചക്കാർ

മെയ് ഒന്നിനാണ് 'പേട്രിയറ്റ്' സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്
'പേട്രിയറ്റ്' സിനിമ
'പേട്രിയറ്റ്' സിനിമ
Published on
Updated on

കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മർട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റി'ന്റെ ട്രെയ്‌ലർ യൂട്യൂബിൽ തരംഗമാകുന്നു. മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. റീലീസ് ആയി രണ്ട് ദിവസം പിന്നിടുമ്പോൾ ഏഴ് മില്യൺ കാഴ്ചക്കാരെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സ്വന്തമാക്കിയത്. മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'പേട്രിയറ്റ്' പ്രദർശനത്തിനെത്തും.

ഡാറ്റ സെക്യൂരിറ്റിയുടെയും ഡിജിറ്റൽ കാലത്തെ സ്വകാര്യതാ ലംഘനങ്ങളുടെയും കഥയാണ് സിനിമ പറയുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഡോ. ഡാനിയൽ ജെയിംസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. കേണൽ റഹിം നായിക് എന്ന വേഷത്തിലാണ് മോഹൻലാൽ എത്തുക. മോഹൻലാലിനും മമ്മൂട്ടിക്കും പുറമേ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'പേട്രിയറ്റ്' സിനിമ
ആഗോള കളക്ഷൻ 1600 കോടി പിന്നിട്ട് 'ധുരന്ധർ 2'; വടക്കേ അമേരിക്കയിൽ 25 മില്യൺ ഡോളർ നേട്ടം

വൻ ബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനും ചേര്‍ന്നാണ് എഡിറ്റിങ്. മനുഷ് നന്ദനാണ് ക്യാമറ. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം.

പ്രൊഡക്ഷൻ ഡിസൈൻ: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, സിങ്ക് സൗണ്ട്: വൈശാഖ് പി. വി, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, ലൈൻ പ്രൊഡ്യൂസേഴ്സ്: സുനിൽ സിംഗ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വരികൾ: അൻവർ അലി, വിനായക് ശശികുമാർ, ആക്ഷൻ ഡയറക്ടേഴ്സ്: ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് - ഹബീബ്, മഹേഷ് മാത്യു, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, നൃത്തസംവിധാനം: ഷോബി പോൾരാജ്, വിഎഫ്എക്സ്: ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ് ലാബ്, ഫാന്റം എഫ്എക്സ്, ബൈനറി സർക്കസ്, പിക്റ്റോറിയൽ എഫ്എക്സ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com