പ്രദീപ് രംഗനാഥൻ - വിഘ്നേഷ് ശിവൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'; റിലീസ് അപ്ഡേറ്റ്

കഴിഞ്ഞ വർഷം സെപ്റ്റംബർ 18ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്
പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'
പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'
Published on
Updated on

കൊച്ചി: പ്രദീപ് രംഗനാഥൻ നായകനാകുന്ന സൈഫൈ റൊമാന്റിക് ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'യുടെ റിലീസ് തീയതി പുറത്ത്. വിഘ്നേഷ് ശിവൻ ഒരുക്കുന്ന ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

സിനിമയുടെ റിലീസ് നീണ്ടുപോയതിനെ കളിയാക്കിക്കൊണ്ടാണ് അണിയറപ്രവർത്തകർ റിലീസ് അനൗൺസിമെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 18ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, പിന്നീടിത് ഒക്ടോബർ 17ന് ദീപാവലി റിലീസ് ആയി നിശ്ചയിച്ചു. പ്രദീപിനെ നായകനാക്കി കീർത്തീശ്വരൻ ഒരുക്കിയ 'ഡ്യൂഡും' ഇതേ തീയതി തിയേറ്ററുകളിൽ എത്തുന്നതിനാൽ 'ലവ് ഇൻഷുറൻസ് കമ്പനി'യുടെ റിലീസ് തള്ളിവയ്ക്കുകയായിരുന്നു. ഒടുവിൽ, ഏപ്രിൽ മൂന്നിന് സിനിമയുടെ റിലീസ് ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും അതും മാറി.

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'
"പ്രേമത്തിൽ തുടങ്ങിയ കുഴപ്പമാണ്"; ബില്യണ്‍ ബ്രോസിന്റെ കഥയുമായി 'വാഴ 2', ട്രെയ്‌ലർ പുറത്ത്

പ്രദീപ്-വിഘ്നേഷ് ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ബോക്സ് ഓഫീസിൽ 100 ശതമാനം വിജയസാധ്യത കൽപ്പിക്കപ്പെടുന്ന ചുരുക്കം നടന്മാരിൽ ഒരാളാണ് പ്രദീപ് രംഗനാഥൻ. നടന്റെ 'ലവ് ടുഡേ', 'ഡ്രാഗൺ', 'ഡ്യൂഡ്' എന്നീ ചിത്രങ്ങൾ 100 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. ഇതിൽ 'ലവ് ടുഡെ' സംവിധാനം ചെയ്തതും പ്രദീപ് ആണ്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന പ്രദീപ് രംഗനാഥൻ, പുതിയ കാലഘട്ടത്തിലെ മാസ് നായകനായി ആണ് വിലയിരുത്തപ്പെടുന്നത്.

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'
വെറും രണ്ട് ഷോട്ട്! ഭരതൻ പൊലീസ് ഞെട്ടിക്കുമോ? ചർച്ചയായി 'കാര'യിലെ സുരാജ് കഥാപാത്രം

പ്രദീപ് രംഗനാഥനൊപ്പം കൃതി ഷെട്ടി, എസ്.ജെ. സൂര്യ, മിഷ്കിൻ, സുനിൽ റെഡ്ഡി,സീമൻ, യോഗി ബാബു, ഗൗരി കിഷൻ തുടങ്ങിയവരും 'ലവ് ഇൻഷുറൻസ് കമ്പനി' യിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രവി വർമനും സത്യൻ സൂര്യനും ആണ് ഛായാഗ്രഹണം. എഡിറ്റിങ് പ്രദീപ് ഇ രാഘവ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com