സർവം ഹൊറർ മയം; ഹാട്രിക് അടിച്ച് പ്രണവ് മോഹൻലാൽ; 50 കോടി ക്ലബിൽ 'ഡീയസ് ഈറെ'

റിലീസ് ആയി ആറാം ദിവസമാണ് 'ഡീയസ് ഈറെ'യുടെ ആഗോള കളക്ഷൻ 50 കോടി പിന്നിട്ടത്
'ഡീയസ് ഈറെ'  50 കോടി ക്ലബിൽ
'ഡീയസ് ഈറെ' 50 കോടി ക്ലബിൽ
Published on

കൊച്ചി: പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ 50 കോടി ക്ലബിൽ. ഒക്ടോബർ 31ന് ആഗോള റിലീസായി എത്തിയ ചിത്രം റിലീസ് ചെയ്ത് ആറാം ദിവസമാണ് ആഗോള കളക്ഷൻ 50 കോടി രൂപ പിന്നിട്ടത്. കേരളത്തിന് അകത്തും പുറത്തും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ലഭിക്കുന്നത്.

സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമിച്ചത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. ഇ ഫോർ എക്സ്പെരിമെന്റസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിൽ ഒന്നായി പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്ന ചിത്രത്തിൽ, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പ്രണവ് മോഹൻലാലും കാഴ്ചവെച്ചിരിക്കുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് കുതിപ്പാണ് ചിത്രം നടത്തുന്നത്. പ്രണവ് മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രം, അദ്ദേഹത്തിന് സമ്മാനിച്ചത് ഹാട്രിക്ക് 50 കോടി ക്ലബ് കൂടിയാണ്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിച്ച ചിത്രമാണ് ‘ഡീയസ് ഈറെ’.

'ഡീയസ് ഈറെ'  50 കോടി ക്ലബിൽ
എന്താണ് 'ഡീയസ് ഈറെ' (Diés Iraé)? സിനിമകളിൽ ആവർത്തിച്ചു കേട്ട മരണത്തിന്റെ ഈണം

ആദ്യാവസാനം പ്രേക്ഷകർക്ക് ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും ഭയവും നൽകുന്ന ഈ ഹൊറർ ത്രില്ലർ ചിത്രം, വമ്പൻ സാങ്കേതിക നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പശ്‌ചാത്തല സംഗീതവും ഷെഹ്നാദ് ജലാൽ ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. ജിബിൻ ഗോപിനാഥ്, ജയാ കുറുപ്പ്, അരുൺ അജികുമാർ, മനോഹരി ജോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജിബിൻ ഗോപിനാഥിന്റെ പ്രകടനത്തിനും വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.

ഇന്ത്യക്ക് പുറത്ത് ഹോം സ്ക്രീൻ എന്റർടൈൻമെൻറ്സ് വിതരണം ചെയ്ത ചിത്രം, കർണാടക ഒഴികെയുള്ള റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ എത്തിച്ചത് തിങ്ക് സ്റ്റുഡിയോസ് ആണ്. വികെ ഫിലിംസ് ആണ് ചിത്രം കർണാടകയിൽ വിതരണം ചെയ്തത്. യു കെ , ഓസ്ട്രേലിയ എന്നിവ ഒഴിച്ചുള്ള നോൺ- ജിസിസി രാജ്യങ്ങളിൽ ബെർക് ഷെയർ ഡ്രീം ഹൌസ്, ഇസാനഗി ഫിലിംസ് എന്നിവർ വിതരണം ചെയ്ത ചിത്രം, യുഎസ്എയിൽ വിതരണം ചെയ്തത് പ്രൈം മീഡിയ യുഎസ് ആണ്.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: എം.ആർ. രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ - രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com