കൊച്ചി: മമ്മൂട്ടി ചിത്രം 'റോഷാക്കി'ന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഐ നോബഡി'. പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടീസർ ട്രെൻഡിങ്ങാകുകയാണ്. വെള്ളിയാഴ്ച റിലീസ് ആയ മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'നൊപ്പം രാജ്യത്താകമാനമുള്ള തിരഞ്ഞെടുത്ത തിയേറ്ററുകൾ ടീസർ പ്രദർശിപ്പിച്ചിരുന്നു. കയ്യടികളോടെയാണ് പ്രേക്ഷകർ ടീസറിനെ എതിരേറ്റത്. തുടർന്ന് യൂട്യുബിലും റിലീസ് ചെയ്ത ടീസർ മികച്ച പ്രതികരണത്തോടെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടുകയാണ്.
സോഷ്യോ- പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. 'റോഷാക്ക്', 'ഇബിലീസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുള്‍ തിരക്കഥാ രചന നിർവഹിക്കുന്ന ചിത്രമാണിത്. 'എന്ന് നിന്റെ മൊയ്‌ദീൻ', 'കൂടെ', 'മൈ സ്റ്റോറി' എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഐ, നോബഡി'. അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്‌മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ.യു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്‌സ്, ജിതിൻ മദനൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ഇ4 എക്സ്പിരിമെന്റ്സിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് മേഹ്ത, സി.വി. സാരാഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജേക്‌സ് ബിജോയാണ് 'ഐ നോബഡി'യുടെ സംഗീതം ഒരുക്കുന്നത്. ദിനേഷ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, എഡിറ്റിങ്: റമീസ് എം.ബി, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നാക്കോത്ത്, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റിയൂംസ്: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം, സംഘട്ടന സംവിധാനം: വാനിക്ക് ബെൻ & കലൈ കിങ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈനർ: നിക്‌സൺ ജോർജ്, വിഎഫ്എക്‌സ്: ലവാ കുശ, പ്രൊമോഷൻസ്: പൊഫാക്ഷിയോ, കളറിസ്റ്റ്: സുരേഷ് രവി, സ്റ്റീൽസ്: രോഹിത് കെ. സുരേഷ്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ടീസർ എഡിറ്റ്: ബ്ലെസ് തോമസ്.