'ധുരന്ധർ 2'വുമായി മുട്ടാൻ നിൽക്കാതെ അക്ഷയ് കുമാർ ചിത്രം; റിലീസ് തീയതി മാറ്റി | റിപ്പോർട്ട്

മാർച്ച് 30ന് നിശ്ചയിച്ചിരുന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചും റദ്ദാക്കിയതായാണ് പുറത്തുവരുന്ന വിവരം
'ഭൂത് ബംഗ്ല', 'ധുരന്ധർ 2'
'ഭൂത് ബംഗ്ല', 'ധുരന്ധർ 2'
Published on
Updated on

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടായ പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രമാണ് 'ഭൂത് ബംഗ്ല'. ഏപ്രിൽ 10ന് സിനിമ തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ മാറ്റിയതായാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

മാർച്ച് 30ന് നിശ്ചയിച്ചിരുന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചും റദ്ദാക്കിയതായാണ് പുറത്തുവരുന്ന വിവരം. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടുകൾ പ്രകാരം, 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനം നടത്തി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് അക്ഷയ് കുമാർ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്. ഏപ്രിൽ ആദ്യ വാരം സിനിമയുടെ ട്രെയ്‌ലർ പുറത്തുവരും എന്നാണ് സൂചന.

'ഭൂത് ബംഗ്ല', 'ധുരന്ധർ 2'
പ്രദീപ് രംഗനാഥൻ - വിഘ്നേഷ് ശിവൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'; റിലീസ് അപ്ഡേറ്റ്

അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ രാജ്പാൽ യാദവ്, പരേഷ് റാവൽ എന്നിവരും 'ഭൂത് ബംഗ്ല'യിലുണ്ട്. തബു, വാമിഖ ഗബ്ബി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് ഹാസ്യ നടൻ ഗോവർദ്ധൻ അസ്രാനിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

'ഭൂത് ബംഗ്ല', 'ധുരന്ധർ 2'
"പ്രേമത്തിൽ തുടങ്ങിയ കുഴപ്പമാണ്"; ബില്യണ്‍ ബ്രോസിന്റെ കഥയുമായി 'വാഴ 2', ട്രെയ്‌ലർ പുറത്ത്

14 വർഷത്തെ ഇടവേളയ്ക്ക് ശേഷം, പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രമാണ് 'ഭൂത് ബംഗ്ല'. 2010ൽ ഇറങ്ങിയ 'ഖട്ട മീഠ' ആണ് ഇരുവരും അവസാനം ഒരുമിച്ച ചിത്രം. ഇവരുടെ മുൻകാല ഹിറ്റായ 'ഭൂൽ ഭുലയ്യ' പോലെ 'ഭൂത് ബംഗ്ല'യും ഒരു ഹൊറർ-കോമഡി ചിത്രമാണ്.

ബാലാജി മോഷൻ പിക്ചേഴ്സും കേപ്പ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, ശോഭാ കപൂർ, എക്താ ആർ. കപൂർ എന്നിവർ ചേർന്നാണ് നിർമാണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com