സൈക്കോളജിക്കൽ ത്രില്ലർ 'ഫോർത്ത് ഫ്ലോർ'; ഫെബ്രുവരി 27ന് റിലീസ്

എൽ.ആർ. സുന്ദര പാണ്ഡ്യൻ ആണ് 'ഫോർത്ത് ഫ്ലോർ' സംവിധാനം ചെയ്യുന്നത്
ആരി അർജുൻ ചിത്രം 'ഫോർത്ത് ഫ്ലോർ'
ആരി അർജുൻ ചിത്രം 'ഫോർത്ത് ഫ്ലോർ'
Published on: 
Updated on: 

കൊച്ചി: സൈക്കോളജിക്കൽ ത്രില്ലർ ഴോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഫോർത്ത് ഫ്ലോർ'. തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രം എൽ.ആർ. സുന്ദര പാണ്ഡ്യൻ ആണ് സംവിധാനം ചെയ്യുന്നത്. മനോ ക്രിയേഷൻസിന്റെ ബാനറിൽ എ. രാജയാണ് ഈ ചിത്രം നിർമിക്കുന്നത്. ഫെബ്രുവരി 27ന് ചിത്രം വേൾഡ് വൈഡായി പ്രദർശനത്തിനെത്തും.

സാസ്വികയെ തമിഴിൽ ആദ്യമായി അവതരിപ്പിച്ച 'വൈഗ' , സത്യരാജ്, അജ്മൽ അമീർ, പൂർണിമ ഭാഗ്യരാജ്, ശ്രീമാൻ, വൈജി മഹേന്ദ്ര എന്നിവരഭിനയിച്ച 'ദീർഘദർശി' എന്നീ ചിത്രങ്ങൾ ഒരുക്കിയ സുന്ദരപാണ്ഡ്യന്റെ മൂന്നാമത്തെ ചിത്രമാണിത്. 'രക്തച്ചുഴി', നയൻതാര നായികയായ 'മായ' തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനായ ആരി അർജുനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. ബിഗ് ബോസ് തമിഴ് പതിപ്പിലെ വിജയി കൂടിയാണ് ആരി അർജുൻ.

ആരി അർജുൻ ചിത്രം 'ഫോർത്ത് ഫ്ലോർ'
എക്കാലവും നല്ല സുഹൃത്ത്, രണ്ട് ഗാനങ്ങള്‍ പാടാനുള്ള ഭാഗ്യം എനിക്കുണ്ടായി: മോഹൻലാൽ

ദീപ്ഷിക, തലൈവാസൽ വിജയ്, പവിത്ര സുബ്രഹ്മണ്യ ശിവ , ആദിത്യ കതിർ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏതു ഭാഷയ്ക്കും അനുയോജ്യമായ രീതിയിലുള്ള ഒരു പ്രമേയമാണ് ഈ ചിത്രത്തിന്റേത്. ഒരു ഫ്ളാറ്റിൽ നടക്കുന്നതാണ് ഈ ചിത്രത്തിന്റെ കഥ.

ആരി അർജുൻ ചിത്രം 'ഫോർത്ത് ഫ്ലോർ'
ജീവിതത്തിൽ എല്ലാം കണ്ടുവളർന്നുവന്നതാണ്, വ്യക്തിപരമായ അധിക്ഷേപം കാര്യമാക്കുന്നില്ല: ജീത്തു ജോസഫ്

ഒരു വ്യക്തിയുടെ യഥാർഥ ജീവിതവും സ്വപ്നവും കോർത്തിണക്കിയുള്ള സൈക്കോളജിക്കൽ ത്രില്ലറിൽ ആറ് മരണങ്ങളും അതിന്റെ പിന്നിലെ ദുരൂഹതകളുടെ ചുരുളുകൾ നിവർത്തുന്നതുമാണ് പ്രമേയം. തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ക്രൈം ത്രില്ലർ എന്നുകൂടി ചിത്രത്തെ വിശേഷിപ്പിക്കാം. സംഗീതം - ധരൻ കുമാർ, ഛായാഗ്രഹണം - ജെ. ലഷ്മൺ, എഡിറ്റിങ് - റാം സുദർശനൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂര്യപ്രകാശ്. പിആർഒ- വാഴൂർ ജോസ്.

News Malayalam 24x7
newsmalayalam.com