75 വയസിലും ആക്ഷൻ രംഗങ്ങളിൽ തിളങ്ങി രജനീകാന്ത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫിറ്റ്നസ് രഹസ്യം

ജയിലർ 2 ലെ സഹനടിയായ മിർണ മേനോൻ തൻ്റെ ദൈനംദിന ശീലങ്ങളെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് രജനീകാന്തിൻ്റെ ഫിറ്റ്നസ് ദിനചര്യയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.
75 വയസിലും ആക്ഷൻ രംഗങ്ങളിൽ തിളങ്ങി രജനീകാന്ത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫിറ്റ്നസ് രഹസ്യം
Published on: 
Updated on: 

എഴുപത്തിയഞ്ചാം വയസ്സിലും നായകനായെത്തി, ആക്ഷൻ രംഗങ്ങളിൽ തിളങ്ങി നടൻ രജനീകാന്ത്. സ്റ്റാമിനയും ശാരീരികക്ഷമതയും ഏറ്റവും അധികം ആവശ്യമുള്ള വേഷങ്ങൾ പലപ്പോഴും സ്വീകരിക്കുന്നു എന്നതാണ് താരത്തെ വേറിട്ട് നിർത്തുന്നത്. ജയിലർ 2 ലെ സഹനടിയായ മിർണ മേനോൻ തൻ്റെ ദൈനംദിന ശീലങ്ങളെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് രജനീകാന്തിൻ്റെ ഫിറ്റ്നസ് ദിനചര്യയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.

"അദ്ദേഹം രാവിലെ ഉണർന്ന് കൃത്യമായി വ്യായാമങ്ങൾ ചെയ്യാറുണ്ട്.എപ്പോഴും കർശനമായ ഭക്ഷണക്രമവും പതിവ് ദിനചര്യയുമാണ് പിന്തുടരുന്നത്. ഷൂട്ട് ചെയ്യുന്ന പല സ്ഥലങ്ങളിലും ജിം സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.അതുകൊണ്ട് സ്വന്തം മുറിയിൽ തന്നെ അതിനുള്ള സൗകര്യങ്ങൾ താരം ഒരുക്കുമായിരുന്നു." മിർണ മേനോൻ പറഞ്ഞു.

75 വയസിലും ആക്ഷൻ രംഗങ്ങളിൽ തിളങ്ങി രജനീകാന്ത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫിറ്റ്നസ് രഹസ്യം
അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു; തീയതി പുറത്തുവിട്ട് തെലങ്കാന മുഖ്യമന്ത്രി

അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന് ഞാൻ കണ്ടിട്ടില്ല. എരിവുള്ളതോ എണ്ണമയമുള്ളതോ ആയ ഭക്ഷണം കഴിക്കാൻ അദ്ദേഹത്തിന് ഇഷ്ടമല്ലെന്ന് സെറ്റിൽ നിന്നും പറഞ്ഞുകേട്ടിട്ടുണ്ട്. പാൽ, തൈര്, വെളുത്ത അരി, പഞ്ചസാര തുടങ്ങിയ വൈറ്റ് ഫുഡ്സ് ഭക്ഷണങ്ങൾ അദ്ദേഹം കൂടുതലും കഴിക്കാറില്ല. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലാണ് അദ്ദേഹം കൂടുതലും പ്രധാന്യം കൊടുക്കുന്നതെന്നും മിർണ മേനോൻ ചൂണ്ടിക്കാട്ടി.

News Malayalam 24x7
newsmalayalam.com