"സംവിധാനം ജനാധിപത്യപരമല്ല"; ഇന്ന് അവശേഷിക്കുന്ന സ്വേച്ഛാധിപത്യങ്ങളില്‍ ഒന്നാണെന്ന് രണ്‍ദീപ് ഹൂഡ

നിലവില്‍ തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് ഹൂഡ. അതൊരു ആക്ഷന്‍ ചിത്രമായിരിക്കും
Randeep Hooda
രണ്‍ദീപ് ഹൂഡSource : Facebook
Published on

'ഹൈവേ', 'സര്‍ബ്ജിത്' എന്നീ ചിത്രങ്ങളിലൂടെ തന്റെ അഭനയമികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ച നടനാണ് രണ്‍ദീപ് ഹൂഡ. ക്യാമറയ്ക്ക് മുന്നില്ഡ 22 വര്‍ഷങ്ങള്‍ ചിലവഴിച്ചതിന് ഷേശം അദ്ദേഹം 2024ല്‍ പുറത്തിറങ്ങിയ 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' സംവിധാനം ചെയ്തിരുന്നു. സംവിധാനം മാത്രമല്ല ചിത്രം രചിച്ചതും നിര്‍മിച്ചതും ഹൂഡയായിരുന്നു. ഇനിയും സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തിലാണ് രണ്‍ദീപ് ഹൂഡ.

നിലവില്‍ തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് ഹൂഡ. അതൊരു ആക്ഷന്‍ ചിത്രമായിരിക്കും. മിഡ് ഡേയുമായുള്ള അഭിമുഖത്തില്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.

Randeep Hooda
'ജനനായകന്‍' വരുന്നു; അവസാന വിജയ് ചിത്രത്തിലെ ആദ്യ അപ്ഡേറ്റ് നാളെ

"എന്റെ കഥ എന്റേതായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഘട്ടത്തിലേക്ക് ഞാന്‍ എത്തിയിരിക്കുന്നു. ഞാന്‍ അഭിനയം നിര്‍ത്തും എന്നല്ല. എനിക്ക് അഭിനയം ഇഷ്ടമാണ്. അത് വളരെ സുഖകരമായ ഒരു ജോലിയായാണ് ഞാന്‍ കാണുന്നത്. ഒരു സംവിധായകന്‍ ആകുന്നതിനേക്കാളും എത്രയോ എളുപ്പമാണത്", രണ്‍ദീപ് ഹൂഡ പറഞ്ഞു.

"എന്റെ ജീവിതത്തില്‍ ഒരു നടനെന്ന നിലയില്‍ ഞാന്‍ ഒരിക്കലും ഒരു ഷോട്ട് പോലും പ്ലാന്‍ ചെയ്ത് ചെയ്തിട്ടില്ല. വര്‍ഷങ്ങള്‍ പോകും തോറും ഞാന്‍ കൂടുതല്‍ കൂടുതല്‍ പരിശീലിക്കുമായിരുന്നു. ഇനി നടന്നില്ലെങ്കില്‍ ഞാന്‍ അത് ചെയ്യുന്നതായി നടിക്കില്ല", എന്നും ഹൂഡ കൂട്ടിച്ചേര്‍ത്തു.

പക്ഷെ ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് എല്ലാത്തിലും ആത്മവിശ്വാസമുണ്ടായിരുന്നു എന്നും താരം പറഞ്ഞു. ഓരോ ഷോട്ടും ഓരോ പ്രകടനവും വിചിത്രമായ കാര്യമാണെന്ന് മനസിലായെന്നും രണ്‍ദീപ് അഭിപ്രായപ്പെട്ടു. "എന്റെ അഭിപ്രായത്തില്‍ സംവിധാനം എന്നത് ജനാധിപത്യപരമല്ല. അത് ഇന്ന് അവശേഷിക്കുന്ന സ്വേച്ഛാധിപത്യങ്ങളില്‍ ഒന്നാണ്", താരം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com