'ബെൻസി'ൽ ജോയിൻ ചെയ്ത് രവി മോഹൻ; യൂണിവേഴ്സിലേക്ക് സ്വാഗതം ചെയ്ത് ലോകേഷ് കനകരാജ്

'റെമോ', 'സുല്‍ത്താന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണൻ ആണ് സിനിമയുടെ സംവിധാനം
'ബെൻസ്' സെറ്റിൽ രവി മോഹൻ
'ബെൻസ്' സെറ്റിൽ രവി മോഹൻSource: Lokesh Kanagaraj
Published on
Updated on

ചെന്നൈ: ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ 'ബെൻസ്' സിനിമയിൽ ജോയിൻ ചെയ്ത് നടൻ രവി മോഹൻ. രാഘവ ലോറൻസ് നായകനാകുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് നിവിൻ പോളിയാണ്. ഭാഗ്യരാജ് കണ്ണൻ ആണ് സിനിമയുടെ സംവിധാനം.

രവി മോഹനെ സിനിമയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ലോകേഷ് കനകരാജ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചു. "യൂണിവേഴ്സിലേക്ക് സ്വാഗതം, രവി മോഹൻ സാർ," എന്നാണ് നടന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം ലോകേഷ് കുറിച്ചത്.

'ബെൻസ്' സെറ്റിൽ രവി മോഹൻ
"ഒരു ദിവസം ഞാൻ ഈ ലോകത്ത് നിന്ന് കടന്നുപോകും; വിവാഹമോചനം ലഭിക്കും വരെ അഭിനയിക്കില്ല"; വികാരാധീനനായി രവി മോഹൻ

പങ്കാളി ആരതിയിൽ നിന്ന് നിയമപരമായി വിവാഹമോചനം ലഭിക്കുന്നത് വരെ അഭിനയിക്കില്ലെന്നും തന്റെ ഒരു സിനിമയും തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്നും രവി മോഹൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നടൻ ബെൻസ് ചിത്രീകരണത്തിന്റെ ഭാഗമായത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

'റെമോ', 'സുല്‍ത്താന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ഭാഗ്യരാജ് കണ്ണൻ. ട്രെൻഡ് സെറ്റർ ആയ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കര്‍ ആണ് 'ബെൻസ്' സിനിമയുടെ സംഗീതം ഒരുക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു.

'ബെൻസ്' സെറ്റിൽ രവി മോഹൻ
ജയസൂര്യ നായകനാകുന്ന 'ടൈറ്റൻസ്'; ഫസ്റ്റ് ലുക്ക് പുറത്ത്

എഡിറ്റർ: ഫിലോമിൻ രാജ്, ആർട്ട് ഡയറക്ടർ: ജാക്കി, സുധൻ സുന്ദരം, ലൊകേഷ് കരകരാജ്, ജഗദീഷ് പളനിസ്വാമി എന്നിവരാണ് സിനിമയുടെ സംവിധാനം. ലൊകേഷ് ആണ് ബെൻസിന് തിരക്കഥ രചിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com