റിമ കല്ലിങ്കലിന്റെ 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' ലോക പ്രീമിയറിന് ഒരുങ്ങുന്നു; IX യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്
തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി
തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി
Published on
Updated on

അഞ്ജന ടാക്കീസിൻ്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമിച്ച് സജിൻ ബാബു സംവിധാനം ചെയ്യുന്ന 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' ഒക്ടോബർ 7ന് IX യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലോക പ്രീമിയർ ചെയ്യാനൊരുങ്ങുന്നു. യൂറേഷ്യൻ ബ്രിഡ്ജ് – ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഈ അഭിമാനകരമായ മത്സര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ് 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'.

തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി
നമ്മള്‍ ക്രിസ്ത്യാനികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഒരു നിർമാതാവ് ടൊവിനോയോട് പറഞ്ഞു: സന്തോഷ് ടി കുരുവിള

റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വെച്ച് ചിത്രത്തിന്റെ ട്രെയ്‌ലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.

തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി
ഹൈ ആക്ഷന്‍ ലോഡിങ്! 'ഓങ് ബാക്ക്' ടീമിനൊപ്പം 'കാട്ടാളൻ' ചിത്രീകരണത്തിന് തുടക്കം

'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബുവിന്റെ തനതും ശക്തവുമായ സിനിമാശൈലി ഈ ചിത്രത്തിലും കാണാൻ സാധിക്കും. അഞ്ജന ടാക്കീസ് നിർമിച്ച ചിത്രത്തിൻ്റെ സഹ നിർമാണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് കോട്ടായി ആണ്. 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' റിലീസിന് മുമ്പ് തന്നെ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു. 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരവും പ്രത്യേക ജൂറി പുരസ്കാരവും ചിത്രം സ്വന്തമാക്കി. ടൈം അന്താരാഷ്ട്ര ചലച്ചിത്രമേള, CinéV- CHD അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ മേളകളിലേക്കും ചിത്രം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വരുന്ന ഒക്ടോബർ 16ന് ചിത്രം തിയേറ്ററുകളിലെത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com