ഋഷഭ് ഷെട്ടി ചിത്രം 'ഛത്രപതി ശിവാജി മഹാരാജ്'; ബെലവാടി മല്ലമ്മയായി ഭൂമി പെഡ്‌നേക്കർ

രണ്ട് ഭാഗങ്ങളായിട്ടാണ് 'ദ പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്' ഒരുങ്ങുന്നത്
ഭൂമി സതീഷ് പെഡ്‌നേക്കർ, ഋഷഭ് ഷെട്ടി
ഭൂമി സതീഷ് പെഡ്‌നേക്കർ, ഋഷഭ് ഷെട്ടി
Published on
Updated on

ഋഷഭ് ഷെട്ടിയെ നായകനാക്കി സന്ദീപ് സിങ് ഒരുക്കുന്ന 'ദ പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജി'ലേക്ക് കൂടുതൽ താരങ്ങൾ. പ്രശസ്ത അഭിനേതാക്കൾ മുതൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സാങ്കേതിക വിദഗ്ധർ വരെ അണിനിരക്കുന്ന ചിത്രം ഒരു അസാധാരണ ടീമിനെയാണ് ക്രമാനുഗതമായി കോർത്തിണക്കുന്നത്. നടി ഭൂമി സതീഷ് പെഡ്‌നേക്കർ ആണ് ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത്. നിർഭയ യോദ്ധാവ് രാജ്ഞി ബെലവാടി മല്ലമ്മയുടെ വേഷം ആണ് ഭൂമി അവതരിപ്പിക്കുന്നത്.

ഛത്രപതി ശിവാജിയായി ഋഷഭ് ഷെട്ടി വേഷമിടുന്ന ചിത്രത്തിൽ, അർജുൻ രാംപാൽ, വിവേക് ഒബ്‌റോയ് എന്നിവരും, പ്രശസ്തരായ കലാകാരന്മാരുടെ ഒരു സംഘവും തന്നെ അണിനിരക്കുന്നുണ്ട്. "മഹാനായ മറാത്ത യോദ്ധാവും രാജാവുമായ ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ചുള്ള, ഈ സ്കെയിലിലെ ആദ്യത്തെ ഇന്ത്യൻ സിനിമാറ്റിക് വിസ്മയത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. കർണാടകയിലെ ധീര യോദ്ധാവ് റാണി ബെലവാടി മല്ലമ്മയെ അവതരിപ്പിക്കാനും അവരെ സ്‌ക്രീനിൽ ജീവസുറ്റതാക്കാനും കഴിയുന്നത് ഒരു ആദരവായി ആണ് കാണുന്നത്," ഭൂമി പറഞ്ഞു. താൻ ഒരു വലിയ 'കാന്താര' ആരാധികയാണെന്നും നടി കൂട്ടിച്ചേർത്തു.

ഭൂമി സതീഷ് പെഡ്‌നേക്കർ, ഋഷഭ് ഷെട്ടി
"സിജെപി തട്ടിപ്പ് സംഘം, എന്നെ ആക്രമിക്കുന്ന കമ്മികളെ, നിഷ്‌പക്ഷരേ.., അണ്ണാക്കിലെ പിരി വെട്ടിയോ"; തുറന്നടിച്ച് മാധവ് സുരേഷ്

സന്ദീപ് സിംഗ് സംവിധാനവും നിർമാണവും നിർവഹിക്കുന്ന 'ദ പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്' വമ്പൻ കാൻവാസിൽ ആണ് ഒരുങ്ങുന്നത്. ശിവാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ സിനിമയാണ് അണിയറപ്രവർത്തകർ വിഭാവനം ചെയ്യുന്നത്.

ഭൂമി സതീഷ് പെഡ്‌നേക്കർ, ഋഷഭ് ഷെട്ടി
ധനുഷ് രാഷ്ട്രീയത്തിലേക്ക്? ആരാധകരോട് ജനക്ഷേമ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനം

രണ്ട് ഭാഗങ്ങളായി ആസൂത്രണം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ രചന ഋഷി വിർമണിയാണ്. സംഗീതം അമിത് ത്രിവേദി. വരികൾ ദേശീയ അവാർഡ് ജേതാവായ ഗാനരചയിതാവ് പ്രസൂൺ ജോഷിയാണ്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം അവസാനം ആരംഭിക്കും. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ഇതിനോടകം തന്നെ പുരോഗമിക്കുകയാണ്. പിആർഒ - ശബരി.

News Malayalam 24x7
newsmalayalam.com