'കാന്താര'യ്ക്ക് ശേഷം ഋഷഭ് ഷെട്ടിയുടെ 'ജയ് ഹനുമാൻ'; പൂജാ ചടങ്ങുകളോടെ തുടക്കം

'ഹനുമാന്' ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ ഒരുക്കുന്ന ചിത്രമാണ് 'ജയ് ഹനുമാൻ'
'ജയ് ഹനുമാൻ' സിനിമ
'ജയ് ഹനുമാൻ' സിനിമ
Published on
Updated on

കൊച്ചി: പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ഹനുമാന്' ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ ഒരുക്കുന്ന 'ജയ് ഹനുമാൻ' പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം ഋഷഭ് ഷെട്ടിയാണ് നായകൻ. വിജയനഗരം ഹംപിയിലെ അഞ്ജനാദ്രി ബേട്ടയിൽ ആണ് സിനിമയ്ക്ക് തുടക്കം കുറിച്ചത്.

'ഹനുമാൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ജയ് ഹനുമാൻ' നിർമിക്കുന്നത് തെലുങ്കിലെ വമ്പൻ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ടി സീരീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്ററും തീം സോങ്ങും നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു.

'ജയ് ഹനുമാൻ' സിനിമ
'വിരോഷ്' ഒന്നിക്കുന്നു; വിവാഹം സ്ഥിരീകരിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

പൂജ ചടങ്ങിൽ, ടി-സീരീസ് മേധാവി ഭൂഷൺ കുമാർ ക്ലാപ്പ്ബോർഡ് നൽകി. 'ഹനുമാൻ' താരം തേജ സജ്ജ സംവിധാനം ചെയ്ത ആദ്യ ഷോട്ടിനായി അനിൽ തടാനി ക്യാമറ ചലിപ്പിച്ചു. അനിൽ തടാനി, ഭൂഷൺ കുമാർ, നവീൻ യെർനേനി, രവിശങ്കർ എന്നിവർ ചേർന്ന് ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ പ്രശാന്ത് വർമയ്ക്ക് കൈമാറി. പ്രീ-പ്രൊഡക്ഷൻ ഇതിനോടകം പുരോഗമിക്കുന്ന ചിത്രത്തിന്റെ റെഗുലർ ഷൂട്ടിങ് ഉടൻ ആരംഭിക്കും.

'ജയ് ഹനുമാൻ' സിനിമയുടെ പൂജാ ചടങ്ങ്
'ജയ് ഹനുമാൻ' സിനിമയുടെ പൂജാ ചടങ്ങ്Source: Arranged

കയ്യിൽ ശ്രീരാമന്റെ വിഗ്രഹം ആദരവോടെ പിടിച്ചിരിക്കുന്ന ഹനുമാന്റെ രൂപത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചത്. തകർക്കാനാവാത്ത ശക്തിയുടെയും വിശ്വസ്തതയുടെയും പ്രതീകമായ ഹനുമാന്റെ കഥ പറയുന്ന ചിത്രം വമ്പൻ ആക്ഷൻ ചിത്രമായാണ് പ്രശാന്ത് വർമ ഒരുക്കാൻ പോകുന്നത്. പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് 'ജയ് ഹനുമാൻ'. നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിക്കുന്ന ചിത്രം ഉയർന്ന ബജറ്റിലും മികച്ച സാങ്കേതിക നിലവാരത്തിലുമായിരിക്കും ഒരുക്കുന്നത്. ഐമാക്സ് ത്രീഡി ഫോർമാറ്റിലാണ് 'ജയ് ഹനുമാൻ' ചിത്രീകരിക്കുന്നത്.

'ജയ് ഹനുമാൻ' സിനിമ
സസ്പെൻസ് ത്രില്ലറുമായി ബിബിൻ ജോർജും ബാബുരാജും; 'ഐസിയു' മോഷൻ പോസ്റ്റർ പുറത്ത്

രചന, സംവിധാനം: പ്രശാന്ത് വർമ, ബാനർ: മൈത്രി മൂവി മേക്കേഴ്‌സ്, നിർമാതാക്കൾ: നവീൻ യെർനേനി, വൈ രവിശങ്കർ, അവതാരകർ: ടി സീരീസ്, ഛായാഗ്രഹണം: എസ് തിരുനാവുക്കരശു, സംഗീത സംവിധായകൻ: എം.എം. കീരവാണി, പ്രൊഡക്ഷൻ ഡിസൈനർ: ശ്രീനാഗേന്ദ്ര തങ്കാല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ: ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com