'വിരോഷ്' ഒന്നിക്കുന്നു; വിവാഹം സ്ഥിരീകരിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിവാഹം സ്ഥിരീകരിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും
വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന
വിജയ് ദേവരകൊണ്ട, രശ്മിക മന്ദാനSource: X
Published on
Updated on

കൊച്ചി: നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുന്നുവെന്നും ഇന്നലെ വരെ അഭ്യൂഹങ്ങൾ മാത്രമായിരുന്നു. ഇന്നിതാ താരങ്ങൾ തന്നെ തങ്ങളുടെ വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം ഇരുവരും ആരാധകരെ അറിയിച്ചത്.

തങ്ങളുടെ വിവാഹത്തിന് 'ദി വെഡ്ഡിങ് ഓഫ് വിരോഷ്' എന്നാണ് രശ്മികയും വിജയ്‌യും പേരിട്ടിരിക്കുന്നത്. വർഷങ്ങളായി ആരാധകർ തങ്ങളെ ചേർത്തു വിളിക്കുന്ന 'വിരോഷ്' (വിജയ് + രശ്മിക) എന്ന പേരിനോടുള്ള ആദരസൂചകമായാണ് ഈ തീരുമാനം. എന്നാൽ, വിവാഹ തീയതിയോ സ്ഥലമോ താരങ്ങൾ പങ്കുവച്ച കുറിപ്പിൽ പറയുന്നില്ല. ഫെബ്രുവരി 26നാണ് ഇരുവരുടെയും വിവാഹം എന്നാണ് റിപ്പോർട്ട്. ഉദയ്പൂരിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. മാർച്ച് നാലിന് സിനിമാ മേഖലയിൽ നിന്നുള്ള സഹപ്രവർത്തകർക്കും സുഹൃത്തുക്കളും പങ്കെടുക്കുന്ന റിസപ്ഷനും ഉണ്ടാകും എന്നാണ് വിവരം.

വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന
സസ്പെൻസ് ത്രില്ലറുമായി ബിബിൻ ജോർജും ബാബുരാജും; 'ഐസിയു' മോഷൻ പോസ്റ്റർ പുറത്ത്

"ഞങ്ങൾ എന്തെങ്കിലും പ്ലാൻ ചെയ്യുന്നതിനും മുൻപ്, ഞങ്ങൾക്കായി എന്തെങ്കിലും തിരഞ്ഞെടുക്കുന്നതിനും മുൻപ് തന്നെ - നിങ്ങൾ അവിടെയുണ്ടായിരുന്നു. അത്രമേൽ സ്നേഹത്തോടെ നിങ്ങൾ ഞങ്ങൾക്ക് ഒരു പേര് നൽകി. നിങ്ങൾ ഞങ്ങളെ 'വിരോഷ്' (VIROSH) എന്ന് വിളിച്ചു. അതുകൊണ്ട് ഇന്ന് - നിറഞ്ഞ മനസോടെ, നിങ്ങളുടെ ബഹുമാനാർത്ഥം ഞങ്ങളുടെ ഈ ഒത്തുചേരലിന് ഞങ്ങൾ ആ പേര് നൽകുന്നു. ഇതിനെ 'ദ വെഡ്ഡിംഗ് ഓഫ് വിരോഷ്' എന്ന് വിളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളെ ഇത്രയധികം സ്നേഹത്തോടെ ചേർത്തുപിടിച്ചതിന് നന്ദി. നിങ്ങൾ എപ്പോഴും ഞങ്ങളുടെ ഭാഗമാണ്," എന്നാണ് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന
'വാടാ...', ഫിലിം ഫെയര്‍ വേദിയില്‍ ആസിഫിനെയും ബേസിലെയും ഒപ്പം കൂട്ടി മമ്മൂട്ടി

2018ൽ റിലീസ് ആയ തെലുങ്ക് ചിത്രം 'ഗീതാ ഗോവിന്ദ'ത്തിലൂടെയാണ് രശ്മിക-വിജയ് ദേവരകൊണ്ട ജോഡി സിനിമപ്രേമികൾക്കിടയിൽ ഹിറ്റാകുന്നത്. വൻ വിജയം നേടിയ ഈ ചിത്രത്തിന് ശേഷം 2019ൽ 'ഡിയർ കോമ്രേഡ്' എന്ന സിനിമയിലും ഇരുവരും ഒരുമിച്ചെത്തി. ഇതിനു പിന്നാലെയാണ്, ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ വന്നത്. പല പൊതുപരിപാടികളിലും ഇരുവരും ഒന്നിച്ചെത്തിയതോടെ ഇത്തരം അഭ്യൂഹങ്ങൾ ബലപ്പെട്ടു. എന്നാൽ, ഇരുവരും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com