ഡാഡിയെ നന്നാക്കാൻ ഇറങ്ങിത്തിരിച്ച മകൻ! രൂപേഷ് പീതാംബരൻ ചിത്രം 'ഭാസ്കരഭരണം' റിലീസ് തീയതി പുറത്ത്

'തീവ്രം', 'യൂ ടൂ ബ്രൂട്ടസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം രൂപേഷ് പീതാംബരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
'ഭാസ്കരഭരണം' സിനിമ
'ഭാസ്കരഭരണം' സിനിമ
Published on
Updated on

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് 'ഭാസ്കരഭരണം'. ചിത്രം സെപ്റ്റംബർ 25ന് തിയറ്ററുകളിൽ എത്തും. റിലീസിനോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 'ഭാസ്കരഭരണ'ത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ പുതിയൊരു ഴോണർ ഷിഫ്റ്റ് ആയിരിക്കും ഈ സിനിമയെന്നാണ് ടീസർ നൽകുന്ന സൂചന.

'സ്ഫടികം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരൻ 'തീവ്രം', 'യൂ ടൂ ബ്രൂട്ടസ്' എന്നീ ചിത്രങ്ങളിലൂടെ സംവിധായക കുപ്പായം അണിയുന്നത്. 'ഒരു മെക്സിക്കൻ അപാരത' പോലെയുള്ള ചിത്രങ്ങളിലൂടെ അഭിനേതാവായും രൂപേഷ് പീതാംബരൻ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ സംവിധാന സംരംഭവുമായി എത്തിയിരിക്കുകയാണ് രൂപേഷ്.

'ഭാസ്കരഭരണം' സിനിമ
ത്രില്ലറുമായി ജയസൂര്യ; 'ടൈറ്റൻസ്' സെക്കൻഡ് ലുക്കും റിലീസ് തീയതിയും പുറത്ത്

അച്ഛനെ നന്നാക്കുവാൻ ഇറങ്ങി തിരിച്ച ഒരു മകന്റെ കഥയാണ് ചിത്രം പറയുന്നത്. നികാഫും ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത് . ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വാന്തമാക്കിയിരിക്കുന്നത് പനോരമ മ്യൂസിക് ആണ്.

രൂപേഷ് പീതാംബരൻ, സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ എന്നിവരാണ് അഭിനേതാക്കൾ. ഉമ കുമാരപുരമാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റഷിൻ അഹമ്മദ് എഡിറ്റിങ്ങും കളറിങ്ങും നിർവഹിക്കുന്നു. 'സംഭവം അധ്യായം ഒന്നിന്' ശേഷം ഗോഡ്‌വിൻ തോമസ് സംഗീതം ചെയ്യുന്ന ചിത്രവുമാണിത്. കലാസംവിധാനം: ദുന്തു രഞ്ജിവ് രാധ. ചിത്രം വിതരണം ചെയ്യുന്നത് ഗുഡ് ഫെല്ലാസ്.

News Malayalam 24x7
newsmalayalam.com