നിവിന്റെ നായികയായി മലയാളത്തിൽ അരങ്ങേറാൻ രുക്മിണി വസന്ത്; 'NP 51'ന് തുടക്കം

അജു വർഗീസ് ആണ് സിനിമയിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്
നിവിന്റെ നായികയായി മലയാളത്തിൽ അരങ്ങേറാൻ രുക്മിണി വസന്ത്; 'NP 51'ന് തുടക്കം
Published on
Updated on

കൊച്ചി: നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നടന്നു. 'സപ്തസാഗര ദാച്ചെ യെല്ലോ', 'കാന്താര 2' തുടങ്ങിയ സിനിമകളിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ രുക്മിണി വസന്താണ് നായിക. നടിയുടെ ആദ്യ മലയാള ചിത്രമാണിത്. അജു വർഗീസ് ആണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.

നാഷിദ് ഫാമിയാണ് സിനിമയുടെ സംവിധാനം. 'NP 51' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം റൊമാന്റിക് കോമഡി ഴോണറിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് നിർമാണം.

നിവിന്റെ നായികയായി മലയാളത്തിൽ അരങ്ങേറാൻ രുക്മിണി വസന്ത്; 'NP 51'ന് തുടക്കം
"യഷ് , ചുറ്റുമുള്ളവർ എന്റെ കഴിവിൽ സംശയിച്ചപ്പോൾ, എന്നില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ചതിന് നന്ദി"; കണ്ണുനിറഞ്ഞ് ഗീതു മോഹൻദാസ്

'ബെത്ലഹേം കുടുംബ യൂണിറ്റാ'ണ് നിവിൻ പോളിയുടെ അടുത്തിറങ്ങാനിരിക്കുന്ന ചിത്രം. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ.ഡിയാണ് സിനിമയുടെ സംവിധായകൻ. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്.

അതേസമയം, യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ പാൻ ഇന്ത്യൻ ചിത്രമായ 'ടോക്‌സിക്' ആണ് രുക്മിണിയുടെ അടുത്ത റിലീസ്. മെലീസ എന്ന സുപ്രധാന കഥാപാത്രത്തെയാണ് ചിത്രത്തിൽ രുക്മിണി അവതരിപ്പിക്കുന്നത്. നയൻതാര, താര സുതാര്യ, ഹുമ ഖുറേഷി, കിയാര അദ്വാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നകത്. ഓഗസ്റ്റ് 26നാണ് 'ടോക്സിക്കി'ന്റെ ആഗോള റിലീസ്.

News Malayalam 24x7
newsmalayalam.com