ഡിറ്റക്ടീവ് ആയി സൈജു കുറുപ്പ്; കോമഡി ചിത്രവുമായി 'കനകരാജ്യം' സംവിധായകൻ

സംവിധായകൻ അരുൺ ഗോപി, ജസ്റ്റിൻ, മാത്യു എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്
ഡിറ്റക്ടീവ് ആയി സൈജു കുറുപ്പ്; കോമഡി ചിത്രവുമായി 'കനകരാജ്യം' സംവിധായകൻ
Published on
Updated on

കൊച്ചി: ഡിറ്റക്ടീവ് കോമഡി ചിത്രവുമായി 'കനകരാജ്യം', 'വീകം', തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ സാഗർ. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഡിറ്റക്ടീവായി എത്തുന്നത് സൈജു കുറുപ്പാണ്. അരുൺ ഗോപി എക്‌സൈമെന്റ്, ജസ്റ്റിൻ & മാത്യു എന്റർടെയ്‌ൻമെന്റ് എന്നീ ബാനറുകളിൽ സംവിധായകൻ അരുൺ ഗോപി, ജസ്റ്റിൻ,മാത്യു എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

സായ് കുമാർ, അൽത്താഫ് സലിം, ഹരിശ്രീ അശോകൻ, സുധീഷ്, ശങ്കർ രാമകൃഷ്ണൻ, സുധീഷ്, മധുപാൽ, ഷാൻ റഹ്മാൻ ,ഷാജു ശ്രീധർ, റിയാ ജിത്തു, ഉത്തര ഉണ്ണി, ആൽഫി പഞ്ഞിക്കാരൻ, ശ്രീരേഖ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ഡിറ്റക്ടീവ് ആയി സൈജു കുറുപ്പ്; കോമഡി ചിത്രവുമായി 'കനകരാജ്യം' സംവിധായകൻ
വിമർശനങ്ങൾ ബാധിച്ചിട്ടില്ലെന്ന് പറയാനാവില്ല; ഈ മേഖലയ്ക്ക് ഇങ്ങനെയൊരു വശവുമുണ്ട്: ധ്രുവ് വിക്രം

സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. സെപ്റ്റംബർ ഏഴിന് കൊച്ചി, ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടക്കുന്ന സ്വിച്ചോൺ കർമത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പിആർഒ - വാഴൂർ ജോസ്.

സംവിധായകൻ അരുൺ ഗോപി നിർമിക്കുന്ന രണ്ടാം ചിത്രമാണിത്. അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന 'മെൽകൗ പോണ്ടിച്ചേരി'യാണ് ഇദ്ദേഹം നിർമിച്ച ആദ്യ ചിത്രം. നിഖിൽ മോഹൻ ആണ് ഈ സിനിമ കഥയെഴുതി സംവിധാനം ചെയ്യുന്നത്.

News Malayalam 24x7
newsmalayalam.com