വിമർശനങ്ങൾ ബാധിച്ചിട്ടില്ലെന്ന് പറയാനാവില്ല; ഈ മേഖലയ്ക്ക് ഇങ്ങനെയൊരു വശവുമുണ്ട്: ധ്രുവ് വിക്രം

കാലക്രമേണ താൻ "ഒറ്റയാൾ പട്ടാളം" ആയി മാറാൻ പഠിച്ചുവെന്നും ധ്രുവ് വിക്രം
നടൻ ധ്രുവ് വിക്രം
നടൻ ധ്രുവ് വിക്രം
Published on
Updated on

ചുരുക്കം സിനിമകൾ കൊണ്ട് ശ്രദ്ധേയനായ നടനാണ് ധ്രുവ് വിക്രം. 'മഹാൻ', 'ബൈസൺ' എന്നീ ചിത്രങ്ങളിലെ നടന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അടുത്തിടെ, നടനാണ് സമൂഹമാധ്യമങ്ങളിലെ മുഖ്യ സംസാരവിഷയം. നടി അനുപമ പരമേശ്വരൻ തന്റെ മുൻകാല പ്രണയബന്ധത്തിൽ നേരിട്ട നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെയാണിത്. നടി പരാമർശിച്ച മുൻ കാമുകൾ ധ്രുവ് ആണെന്ന തരത്തിലാണ് സൈബർ ഇടങ്ങളിൽ ചർച്ചകൾ നടക്കുന്നത്. ഇപ്പോഴിതാ, വ്യക്തിജീവിതത്തിൽ നേരിടുന്ന കടുത്ത വിമർശനങ്ങളെ താനെങ്ങനെയാണ് അതിജീവിക്കുന്നതെന്ന് മനുസുതുറന്നിരിക്കുകയാണ് ധ്രുവ്.

തന്റെ തൊഴിലിന്റെ ഭാഗമായി ആളുകൾ ശ്രദ്ധിക്കുന്നതും ചർച്ച ചെയ്യുന്നതും സ്വാഭാവികമാണെങ്കിലും, അത് വ്യക്തിപരമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് നടൻ തുറന്നുപറഞ്ഞു. ചെന്നൈയിൽ നടന്ന ഇന്ത്യ ടുഡേ തമിഴ്‌നാട് റൗണ്ട് ടേബിൾ ചർച്ചയിൽ സംസാരിക്കുകയായിരുന്നു താരം.

"ഈ മേഖലയിലേക്ക് കടന്നുവരുമ്പോൾ തന്നെ ഇതെല്ലാം ഇതിന്റെ ഭാഗമാണെന്ന് നമ്മൾ മനസിലാക്കണം. ഈ ജോലി എത്രത്തോളം മനോഹരമാണോ, അത്രത്തോളം തന്നെ ഇതിന് വേറെയും വശങ്ങളുണ്ട്. അവയെല്ലാം സ്വീകരിക്കാൻ നമ്മൾ പഠിക്കണം," നടൻ പറഞ്ഞു. എന്നാൽ ഈ ശ്രദ്ധ തന്നെ വ്യക്തിപരമായി ബാധിച്ചിട്ടില്ലെന്ന് പറയാനാവില്ലെന്നും താരം കൂട്ടിച്ചേർത്തു.

നടൻ ധ്രുവ് വിക്രം
ടൊവിനോ തോമസ് - സൈജു ശ്രീധരൻ ചിത്രം 'മുൻപേ'; ഷൂട്ടിങ് ആരംഭിച്ചു

"സത്യം പറഞ്ഞാൽ, ഇത് എന്നെ ബാധിച്ചിട്ടില്ല എന്ന് പറയാനാവില്ല. വ്യക്തിപരമായി യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കുക, നിങ്ങൾ ആരാണെന്നും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും മനസിലാക്കുക, നിങ്ങൾ സ്നേഹിക്കുന്നവരെ സംരക്ഷിക്കുക എന്നതെല്ലാം പ്രധാനമാണ്. നിങ്ങൾ സത്യത്തോട് ചേർന്നുനിൽക്കുകയും നിങ്ങളുടെ അടിത്തറ വ്യക്തമായിരിക്കുകയും ചെയ്യുമ്പോൾ, ഇത്തരം വിമർശനങ്ങളും നിരീക്ഷണങ്ങളും ഒരു പരിധി വരെ മാത്രമേ നിങ്ങളെ ബാധിക്കുവുള്ളൂ," ധ്രുവ് വ്യക്തമാക്കി.

കരിയറിലുടനീളം പിന്തുണ നൽകിയ അടുത്ത ആളുകളെയും നടൻ നന്ദിയോടെ ഓർത്തു. കാലക്രമേണ താൻ ഒരു "ഒറ്റയാൾ പട്ടാളം" ആയി മാറാൻ പഠിച്ചുവെന്നും, സ്വന്തമായി ഒരു ലോകം സൃഷ്ടിച്ച് ഉള്ളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രിയപ്പെട്ടവരോട് ചേർന്നുനിൽക്കുകയും ചെയ്യുകയാണെന്നും ധ്രുവ് വിക്രം കൂട്ടിച്ചേർത്തു.

നടൻ ധ്രുവ് വിക്രം
മൂന്ന് മില്യൺ കാഴ്ചക്കാർ! ട്രെൻഡിങ് ആയി 'ഖലീഫ' ട്രെയ്‌ലർ

മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ കാലമാടൻ' ആണ് ധ്രുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ 30 കോടിക്ക് മുകളിൽ കളക്ഷനും സ്വന്തമാക്കിയിരുന്നു. മാരി സെല്‍വരാജ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. പശുപതി, അമീര്‍, ലാല്‍, അനുപമ പരമേശ്വരന്‍, രജിഷ വിജയന്‍, അഴകം പെരുമാള്‍, ഹരിത മുത്തരസന്‍, കെ. പ്രപഞ്ചന്‍, അരുവി മദന്‍, അനുരാഗ് അറോറ, പുളിയംകുളം കണ്ണന്‍, സുഭദ്ര റോബര്‍ട്ട്, വിശ്വദേവ് രചകൊണ്ട, ലെനിന്‍ ഭാരതി എന്നിവരാണ് ചിത്രത്തില്‍ ധ്രുവ് വിക്രമിനൊപ്പം മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

News Malayalam 24x7
newsmalayalam.com