സൈജു കുറുപ്പിന്റെ പൊലീസ് ചിത്രം 'ആരം'; ചിത്രീകരണം ആരംഭിച്ചു

ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരൻ ആണ് സംവിധാനം
സൈജു കുറുപ്പ് നായകനാകുന്ന 'ആരം'
സൈജു കുറുപ്പ് നായകനാകുന്ന 'ആരം'
Published on
Updated on

കൊച്ചി: പൂർണമായും പൊലീസ് കഥ പറയുന്ന 'ആരം' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കോഴിക്കോട് ആണ് സിനിമയുടെ ഷൂട്ടിങ്ങിന് തുടക്കം കുറിച്ചത്. ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരൻ ആണ് സംവിധാനം.

ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് 'ആരം' നിർമിക്കുന്നത്. കോട്ടുളി ഹോം ഓഫ് ലൗ (സ്നേഹവീട്) എന്ന സ്ഥാപനത്തിൽ നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ചലച്ചിത്ര, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ളവരും, ബന്ധുമിത്രാദികളുടേയും സാന്നിധ്യത്തിൽ, സംവിധായകൻ വി.എം. വിനുവും നാദിർഷയും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പൂജാ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അഭിനേതാക്കളും, അണിയറ പ്രവർത്തകരും ചേർന്ന് ചടങ്ങ് പൂർത്തിയാക്കി.

ഷെൽഫീനാ ജുനൈസ്, റംലാ ഹമീദ് എന്നിവർ സ്വിച്ചോൺ കർമം നിർവഹിച്ചു. നിർമാതാവ് ഡോ. ജുനൈസ് ബാബു ഫസ്റ്റ് ക്ലാപ്പും നൽകി. എം.കെ. രാഘവൻ എംപി, വി.എം. വിനു, നാദിർഷ, സൈജു കുറുപ്പ്, ജയരാജ് വാര്യർ, ഡോ. റോഷൻ ബിജിലി, ഷഹീൻ സിദ്ദിഖ്, അസ്കർ അലി തുടങ്ങിയവർ ആശംസകൾ നേർന്നു. എസ് ക്യൂബ് സാരഥികളായ ഷെറിൻ ഗംഗാധരൻ, ഷെനുഗ, ഷെർഗ, പ്രമുഖ നിർമാതാവ് അഷറഫ്‌ പിലാക്കൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സൈജു കുറുപ്പ് നായകനാകുന്ന 'ആരം'
ആരാധകർക്ക് ധനുഷിന്റെ പൊങ്കൽ സമ്മാനം; പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

സൈജു കുറുപ്പാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹാസ്യ കഥാപാത്രങ്ങളിലൂടെയും ഫീൽ ഗുഡ് സിനിമകളിലൂടെയും തിളക്കമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോരുന്ന സൈജു കുറുപ്പ് വളരെ ഗൗരവമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ആന്റോ എന്ന റോളിലാണ് സൈജു എത്തുന്നത്.

നീതി നിർവഹണം സത്യസന്ധമായും, കുറ്റമറ്റതായും വേണമെന്ന് വിശ്വസിക്കുന്ന ഈ പൊലീസ് ഉദ്യോഗസ്ഥന് തന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു പ്രശ്നത്തെ നേരിടേണ്ടതായി വരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് തികച്ചും ഇമോഷണൽ ഡ്രാമയായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇമോഷണൽ, ഫാമിലി ത്രില്ലർ ഡ്രാമയെന്ന് ഈ ചിത്രത്തെക്കുറിച്ച് ഒറ്റവാചകത്തിൽ പറയാം.

സൈജു കുറുപ്പ് നായകനാകുന്ന 'ആരം'
രവിവർമ ചിത്രം പോലെ; അഭിഷേക് നാമയുടെ 'നാഗബന്ധം', നഭാ നടേഷ് ഫസ്റ്റ് ലുക്ക് പുറത്ത്

അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്, അസ്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ, മനോജ്.കെ.യു , ജയരാജ് വാര്യർ, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ് ഉണ്ണി ലാലു, ഗോകുലൻ, ഹരിത്, സുരഭി സന്തോഷ്, രമാദേവി, അൻഷ മോഹൻ, മാസ്റ്റർ ആദം എറിക്ക് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. സുഗീത് സംവിധാനം ചെയ്ത 'കിനാവള്ളി' എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ - കൈതപ്രം, ജിസ് ജോയ്, ജോപോൾ, സംഗീതം - രോഹിത് ഗോപാലകൃഷ്ണൻ. ജെയ്ക്ക് ബിജോയ്‌യുടെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ്.

പ്രൊഡക്ഷൻ ഡിസൈനർ - ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ, മേക്കപ്പ്-മനോജ്‌ കിരൺ രാജ്, സ്റ്റിൽസ് - സിബിചീരൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷിബിൻ കൃഷ്ണ, പ്രൊഡക്ഷൻ മാനേജർ - മെഹ്മൂദ് കാലിക്കറ്റ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ- നികേഷ് നാരായണൻ. കോഴിക്കോടും പരിസരപ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം. പിആർഒ - വാഴൂർ ജോസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com