സാരിയുടുത്ത് കലിപ്പിൽ സമാന്ത! 'മാ ഇൻടി ബംഗാരം' ട്രെയ്‌ലർ ഉടൻ

സ്റ്റണ്ട് ആർട്ടിസ്റ്റുകളെ ഉപയോഗിക്കാതെ നടി തന്നെയാണ് സിനിമയിലെ ആക്ഷൻ രംഗങ്ങൾ അഭിനയിച്ചിരിക്കുന്നത്
'മാ ഇൻടി ബംഗാരം'
'മാ ഇൻടി ബംഗാരം' Source: Instagram / Samantha Ruth Prabhu
Published on
Updated on

കൊച്ചി: സമാന്ത റൂത്ത് പ്രഭു നായികയാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'മാ ഇൻടി ബംഗാരം'. 'സിറ്റാഡൽ: ഹണ്ണി ബണ്ണി', 'ദ ഫാമിലി മാൻ സീസൺ 2' എന്നീ ആമസോൺ സീരീസുകളിലൂടെ ആക്ഷകൻ താര പരിവേഷം നേടിയ സമാന്തയുടെ തീർത്തും വ്യത്യസ്തമായ മറ്റൊരു കഥാപാത്രമാകും സിനിമയിലേത് എന്നാണ് സൂചന. സ്റ്റണ്ട് ആർട്ടിസ്റ്റുകളെ ഉപയോഗിക്കാതെ നടി തന്നെയാണ് സിനിമയിലെ ആക്ഷൻ രംഗങ്ങൾ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസർ-ട്രെയ്‌ലർ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് സമാന്ത.

ഒരു ബസിനുള്ളിൽ സാരിയുടുത്ത് കോപത്തോടെ നിൽക്കുന്ന സമാന്തയെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഇതൊരു ആക്ഷൻ രംഗത്തിൽ നിന്നുള്ള സ്റ്റിൽ ആകാനാണ് സാധ്യത. സമാന്തയുടെ പങ്കാളി രാജ് നിദിമോരു ആണ് സിനിമയുടെ ക്രിയേറ്റർ. നന്ദിനി റെഡ്ഡി ആണ് സംവിധാനം. 'ഓ! ബേബി' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് 'മാ ഇൻടി ബംഗാരം'. ഗുൽഷൻ ദേവയ്യ, ദിഗന്ദ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. ജനുവരി ഒൻപതിന് രാവിലെ 10 മണിക്കാകും സിനിമയുടെ ടീസർ-ട്രെയ്‌ലർ പുറത്തിറങ്ങുക

'മാ ഇൻടി ബംഗാരം'
100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ; പനോരമ സ്റ്റുഡിയോസും നിവിൻ പോളിയും ഒന്നിക്കുന്നു

വിവാഹത്തിന് ശേഷമുള്ള സമാന്തയുടെ ആദ്യ സിനിമാ അനൗൺസ്മെന്റ് ആണിത്. ഡിസംബർ ഒന്നിന് കോയമ്പത്തൂരിലെ ഈഷ ഫൗണ്ടേഷനിൽ നടന്ന ചടങ്ങിലാണ് സമാന്ത റൂത്ത് പ്രഭുവും സംവിധായകനും നിർമാതാവുമായ രാജ് നിദിമോരുവും വിവാഹിതരായത്. സമാന്ത-രാജ് വിവാഹം സിനിമാ ലോകത്തിനും ആരാധകർക്കും വലിയ സർപ്രൈസ് ആയിരുന്നു.

ലിംഗഭൈരവി ദേവീ ക്ഷേത്രത്തിൽ വച്ച്, യോഗിക് ശൈലിയിലാണ് വിവാഹം നടന്നത്. 'ദ ഫാമിലി മാൻ 2', 'സിറ്റാഡൽ: ഹണി ബണ്ണി' തുടങ്ങിയ പ്രോജക്ടുകളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. സമന്തയുടെയും രാജിന്റെയും രണ്ടാം വിവാഹമാണിത്. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സമാന്തയും, ശ്യാമലിയുമായുള്ള വേർപിരിയലിന് ശേഷം രാജും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെങ്കിലും 2025 ഡിസംബറിലാണ് ഇരുവരും ഔദ്യോഗികമായി ഒന്നിച്ചത്. 'ശുഭം' എന്ന ചിത്രത്തിലെ ക്യാമിയോ റോളിലാണ് അവസാനം സമാന്ത അഭിനയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com