100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ; പനോരമ സ്റ്റുഡിയോസും നിവിൻ പോളിയും ഒന്നിക്കുന്നു

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് 100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ ഒരു നടൻ ഒപ്പുവയ്ക്കുന്നത്
പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക്കിന് ഒപ്പം നിവിൻ പോളി
പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക്കിന് ഒപ്പം നിവിൻ പോളിSource: Facebook
Published on
Updated on

കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ ഒപ്പുവച്ച് നടൻ നിവിൻ പോളി. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമാണ, വിതരണ സ്ഥാപനങ്ങളിലൊന്നായ പനോരമ സ്റ്റുഡിയോസ് ആയുമാണ് 100 കോടി രൂപ ചെലവിൽ ഒന്നിലധികം മലയാള ചിത്രങ്ങൾ നിർമിക്കാനുള്ള ഡീൽ നിവിൻ പോളി ഒപ്പുവച്ചത്. പനോരമ സ്റ്റുഡിയോസിന് വേണ്ടി കുമാർ മങ്കട് പഥക്, അഭിഷേക് പഥക് എന്നിവരും ഒപ്പം നിവിൻ പോളിയും ചേർന്നാകും ഈ ചിത്രങ്ങൾ നിർമിക്കുക.

ബോക്സ് ഓഫീസ് വിജയങ്ങൾ നേടിയ വമ്പൻ ചിത്രങ്ങളും അവാർഡുകൾ സ്വന്തമാക്കിയ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളും ഒരുപോലെ നിർമിച്ചു കൊണ്ട്, ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രതിഭകൾക്കൊപ്പം നിലകൊള്ളുന്ന സിനിമാ നിർമാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. അരങ്ങേറ്റ ചിത്രമായ 'ഓങ്കാ'ര മുതൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ 'പ്യാർ കാ പഞ്ചനാമ 1 & 2', 'ദൃശ്യം 1 & 2', 'റെയ്ഡ് 1 & 2', 'ഷൈതാൻ', നിലവിൽ നിർമാണത്തിലിരിക്കുന്ന 'ദൃശ്യം 3' എന്നിവയിലൂടെ 50 ലധികം അഭിമാനകരമായ അവാർഡുകൾ ആണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുള്ളത്.

പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക്കിന് ഒപ്പം നിവിൻ പോളി
രാജമൗലിയേയും ഷാരൂഖ് ഖാനേയും മറികടന്ന് 'ധുരന്ധർ'; ആഗോള തലത്തിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത് രൺവീർ ചിത്രം

ശക്തമായ കഥപറച്ചിൽ, മികച്ച പ്രതിഭകളോടൊപ്പമുള്ള സഹകരണം, വാണിജ്യപരമായി ലാഭകരമായ ഉള്ളടക്കം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പനോരമ സ്റ്റുഡിയോ മലയാള സിനിമയിൽ നടത്താൻ പോകുന്ന തങ്ങളുടെ വിപുലീകരണത്തെ ഈ സഹകരണം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഈ മൾട്ടി-ഫിലിം ഡീൽ, വ്യത്യസ്ത വിഭാഗങ്ങളിലുള്ള ചിത്രങ്ങൾ ഒരുക്കുകയും, ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങളെ മുഖ്യധാര സിനിമയുമായി സംയോജിപ്പിക്കുകയും ചെയ്യും.

കഥപറച്ചിലിനും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സിനിമകൾക്കും മലയാള സിനിമ കൃത്യമായ ഒരു നിലവാരം സ്ഥാപിച്ചിട്ടുണ്ടെന്ന് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു. വിശ്വാസ്യത, കഴിവ്, ജനപ്രിയത എന്നിവയെ പ്രതിനിധീകരിക്കുന്ന നിവിൻ പോളിയുമായുള്ള പങ്കാളിത്തം പനോരമ സ്റ്റുഡിയോയുടെ സ്വാഭാവിക പുരോഗതിയാണ് എന്നും അദ്ദേഹം പറഞ്ഞു. മികച്ച സിനിമയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നതിനും ദക്ഷിണേന്ത്യയിൽ ദീർഘകാല സൃഷ്ടിപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള തങ്ങളുടെ മാർഗമാണ് ഈ സഹകരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പനോരമ സ്റ്റുഡിയോയുമായുള്ള ഈ സഹകരണം ഒരു നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും തനിക്ക് അങ്ങേയറ്റം ആവേശകരമാണ് എന്ന് തന്റെ ആവേശം പങ്കുവെച്ചു കൊണ്ട് നടനും നിർമാതാവുമായ നിവിൻ പോളി പറഞ്ഞു. അവരുടെ കാഴ്ചപ്പാടും വ്യാപ്തിയും ഗുണനിലവാരമുള്ള സിനിമയോടുള്ള പ്രതിബദ്ധതയും, താൻ ഭാഗമാകാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥകളുമായി തികച്ചും യോജിക്കുന്നു എന്നും നിവിൻ വിശദീകരിച്ചു. ഒരുമിച്ച്, വിനോദകരവും സ്വാധീനം ചെലുത്തുന്നതുമായ സിനിമകൾ സൃഷ്ടിക്കാൻ തങ്ങൾ ലക്ഷ്യമിടുന്നു എന്നും നിവിൻ കൂട്ടിച്ചേർക്കുന്നു.

പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക്കിന് ഒപ്പം നിവിൻ പോളി
സൂര്യക്ക് പകരം വിജയ്; ഹിറ്റ് പ്രണയ ഗാനത്തിന്റെ ദളപതി വേർഷൻ വൈറൽ

ഈ സഹകരണത്തിലൂടെ, പനോരമ സ്റ്റുഡിയോസും നിവിൻ പോളിയും ശക്തമായ സർഗാത്മക കാഴ്ചപ്പാടും, താരശക്തിയും ഗണ്യമായ നിക്ഷേപവും സംയോജിപ്പിച്ച് മലയാള സിനിമയുടെ അടുത്ത ഘട്ടത്തെ രൂപപ്പെടുത്തുന്നു. വരാനിരിക്കുന്ന ഒരുപിടി ചിത്രങ്ങളിലൂടെ, ആകർഷകമായ കഥകൾ, വലിയ പ്രതിഭകൾ, കേരളത്തിന് അകത്തും പുറത്തും പ്രതിധ്വനിക്കുന്ന സിനിമ എന്നിവ ഈ കൂട്ടുകെട്ട് വാഗ്ദാനം ചെയ്യുന്നു. ഇത് ദേശീയ, ആഗോള വേദിയിൽ മലയാള സിനിമയുടെ വർധിച്ചു വരുന്ന സ്വാധീനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com