കാടിന്റെ പശ്ചാത്തലത്തിൽ 'സംഭവം: അദ്ധ്യായം ഒന്ന്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

നവാഗതനായ ജിത്തു സതീശൻ ആണ് തിരക്കഥയും സംവിധാനവും
 'സംഭവം: അദ്ധ്യായം ഒന്ന്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'സംഭവം: അദ്ധ്യായം ഒന്ന്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
Published on
Updated on

കൊച്ചി: കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമയാണ് 'സംഭവം അദ്ധ്യായം ഒന്ന്'. നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസാണ് നിർമിക്കുന്ന്. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണാ, അസിം ജമാൽ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏറെ ശ്രദ്ധ നേടിയ 'സംഭവം' എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയതാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്‌ന റഷീദ്, ഛായാഗ്രഹണം നവീൻ ജോസ്, എഡിറ്റിങ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ്‌വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്‌റഫ്‌ ഗുരുക്കൾ, സ്റ്റിൽസ് നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് മെൽബിൻ മാത്യു, അനൂപ് മോഹൻ എന്നിവരാണ്.

'സംഭവം: അദ്ധ്യായം ഒന്ന്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'സംഭവം: അദ്ധ്യായം ഒന്ന്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
 'സംഭവം: അദ്ധ്യായം ഒന്ന്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'ദൃശ്യം 3' ഏപ്രിലിൽ എത്തും, വലിയ പ്രതീക്ഷകൾ ഇല്ലാതെ വേണം തിയേറ്ററിൽ വരാൻ: ജീത്തു ജോസഫ്

പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ തിയേറ്ററുകളിൽ എത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com