സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ ഒരുമിക്കുന്ന ആദ്യ സഞ്ജയ് ലീല ബൻസാലി ചിത്രമാണ് 'ലവ് & വാർ'
'ലവ് & വാർ' ഫസ്റ്റ് ലുക്ക്
'ലവ് & വാർ' ഫസ്റ്റ് ലുക്ക്Source: Instagram / aliaabhatt
Published on
Updated on

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീർ കപൂർ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. അടുത്ത വർഷം ജനുവരി 21ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

രൺബീർ കപൂറിനെ കൂടാതെ ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

മുൻപ് മൂന്ന് തവണ 'ലവ് & വാർ' സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. 2025 ക്രിസ്മസിനാണ് സിനിമയുടെ റിലീസ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത് 2026 മാർച്ച് 20ലേക്ക് മാറി. പിന്നീട് ഓഗസ്റ്റ് 14ന് ചിത്രം റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നു. എന്നാൽ, കാത്തിരിപ്പ് വെറുതെയായി.

'ലവ് & വാർ' ഫസ്റ്റ് ലുക്ക്
രജനികാന്തുമായി ക്ലാഷിനില്ല! ധനുഷ് - മമ്മൂട്ടി ചിത്രം 'ഓം' റിലീസ് മാറ്റി; ദീപാവലിക്കും എത്തില്ല

കഴിഞ്ഞ വർഷം പുറത്തുവന്ന സിനിമയുടെ അണിയറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു ഫൈറ്റർ ജെറ്റിന് സമീപം വ്യോമ സേനാ ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ നിൽക്കുന്ന രൺബീർ കപൂറിന്റെയും വിക്കി കൗശലിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നത്. ഈ ചിത്രങ്ങളിലെ ഇരുവരുടെയും ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ ഒരുമിക്കുന്ന ആദ്യ സഞ്ജയ് ലീല ബൻസാലി ചിത്രമാണ് 'ലവ് & വാർ'. എയർ ഫോഴ്സിന്റെ പശ്ചാത്തലത്തിൽ ത്രികോണ പ്രണയകഥയാണ് സിനിമ പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. അരങ്ങേറ്റ ചിത്രമായ 'സാവരിയ‌'യ്ക്ക് ശേഷം രൺബീറും ബൻസാലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സഞ്ജയ് ലീല ബൻസാലിയുടെ അവസാന ചിത്രം 'ഗംഗുഭായ് കത്തിയവാഡി'യിൽ ആലിയ ആയിരുന്നു നായിക.

News Malayalam 24x7
newsmalayalam.com