സിദ്ധാർത്ഥ് മൽഹോത്ര - തമന്ന ഭാട്ടിയ ചിത്രം; 'ദ വാൻ - ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്' റിലീസ് തീയതി പുറത്ത്

സിനിമയുടെ വിശാലമായ ലോകം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി
'ദ വാൻ - ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്'
'ദ വാൻ - ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്'
Published on
Updated on

സിദ്ധാർത്ഥ് മൽഹോത്രയും തമന്ന ഭാട്ടിയയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ഫോക്‌ലോർ എന്റർടെയ്നർ 'ദ വാൻ' റിലീസ് തീയതി പുറത്ത്. 2026 സെപ്റ്റംബർ 25ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. റിലീസ് തീയതിയുടെ പ്രഖ്യാപനത്തോടൊപ്പം, സിനിമയുടെ വിശാലമായ ലോകം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ശ്രദ്ധേയമായ ഒരു പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ദീപക് കുമാർ മിശ്ര സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബാലാജി മോഷൻ പിക്ചേഴ്സും ടിവിഎഫ് മോഷൻ പിക്ചേഴ്സും ചേർന്നാണ്. 'ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ടിവിഎഫുമായി സഹകരിച്ച് ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഡിവിഷനായ ബാലാജി മോഷൻ പിക്ചേഴ്സും 11.11 പ്രൊഡക്ഷനും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

അരുണാഭ് കുമാർ ആണ് ചിത്രം രചിച്ചിരിക്കുന്നത്. നാടകീയത നിറഞ്ഞ രീതിയിൽ, കാളയ്ക്കും കടുവയ്ക്കും ഇടയിൽ നിൽക്കുന്ന ശക്തനായ, യോദ്ധാവിനെപ്പോലുള്ള നായകനെ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. നാടോടിക്കഥകളെ അടിസ്ഥാനമാക്കി, അതിന്റെ ശൈലിയിൽ ആണ് ചിത്രം കഥ പറയുന്നതെന്നും പോസ്റ്റർ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യൻ നാടോടിക്കഥകളെ വലിയ സ്ക്രീനിലേക്ക് കൊണ്ടുവരാനുള്ള ഏറ്റവും വലിയ ശ്രമങ്ങളിലൊന്നാണ് 'ദ വാൻ'. ഫാന്റസി, ആക്ഷൻ, കോമഡി, സാഹസികത എന്നിവ സമന്വയിപ്പിക്കുന്ന ഈ ചിത്രം, വിപുലമായ ഒരു കഥാലോക നിർമാണത്തിന്റെയും അത്യാധുനിക വിഷ്വൽ ഇഫക്റ്റുകളുടെയും പിന്തുണയുള്ള അതിമനോഹരമായ സിനിമാ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.

'ദ വാൻ - ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്'
സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു, കൗതുകം ഇൻവെസ്റ്റ്‌മെന്റ് ആക്കിയ 'ഇന്ത്യയുടെ എഡിസൺ'; ആരാണ് ജി.ഡി. നായിഡു?

അഡാപ്റ്റേഷനുകൾ, റീമേക്കുകൾ, ഫ്രാഞ്ചൈസികൾ എന്നിവ ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ, കഥയുടെ ഒരു പുതിയതും യഥാർത്ഥവുമായ ലോകം സൃഷ്ടിച്ചു കൊണ്ട് വലിയ കാൻവാസിൽ ആണ് വാൻ കഥ പറയാൻ ശ്രമിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ട ഫാന്റസി ലോകങ്ങളെപ്പോലെ, ഈ സിനിമ ഒരൊറ്റ കഥ പറയുക മാത്രമല്ല, അതിനുള്ളിൽ അതിന്റേത് മാത്രമായ കഥാപാത്രങ്ങളും ചിഹ്നങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞ വിപുലമായ നാടോടിക്കഥകൾക്ക് അടിത്തറയിടുക കൂടി ചെയ്യുന്നുണ്ട്. ഇതിനൊപ്പം, സിനിമാപ്രേമികളുടെ ആകാംക്ഷ വർധിപ്പിച്ചുകൊണ്ട്, ഇതിനോടകം തന്നെ 'ദ ലെജൻഡ് ഓഫ് വാൻ' കോമിക് ബുക്കിലൂടെ ആ വലിയ കാഴ്ചയെക്കുറിച്ചുള്ള ആദ്യ ഗ്ലിംപ്സ് നിർമാതാക്കൾ നൽകിയിട്ടുണ്ട്.

'ദ വാൻ - ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്'
'ദ വാൻ - ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്'

ശോഭ കപൂർ, ഏക്താ ആർ കപൂർ, അരുണാഭ് കുമാർ, നീരജ് കോത്താരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും വിഷ്വൽ ഡിറക്ഷനും നിർവഹിക്കുന്നത് മനു ആനന്ദ് ആണ്. പിആർഒ- ശബരി

News Malayalam 24x7
newsmalayalam.com