ചെന്നൈ: ശിവ കാർത്തികേയന്റെ 25ാമത് ചിത്രം 'പരാശക്തി'യിലെ സോങ് പ്രൊമോ പുറത്ത്.'സൂരറൈ പോട്ര്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുധ കൊങ്കര എഴുതി, സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലെ ആദ്യഗാനം ഇന്ന് റിലീസ് ചെയ്യും. ജനുവരി 14ന് പൊങ്കല്‍ റിലീസായിട്ടാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
'അടി അലയേ' എന്ന ഗാനത്തിന്റെ പ്രൊമോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ജി.വി. പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഷോൻ റോൾഡൻ, ദീ എന്നിവർ ചേർന്ന് പാടിയ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഏകാദശി ആണ്.
ശിവകാര്‍ത്തികേയനൊപ്പം അഥര്‍വ, രവി മോഹന്‍ എന്നിവരും ചിത്രത്തിലുണ്ട്. ശ്രീലീലയാണ് നായിക. പരാശക്തിയിലൂടെ രവി മോഹന്‍ തന്റെ കരിയറിലെ ആദ്യ നെഗറ്റീവ് റോള്‍ ചെയ്യുകയാണ് എന്നതും ശ്രദ്ധേയമാണ്. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സതീഷ് സൂര്യ എഡിറ്റിങ്ങും നിര്‍വഹിക്കും. ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കുന്നത് സുപ്രീം സുന്ദറാണ്.
വിജയ് നായകനായി എത്തുന്ന 'ജനനായകന്' തൊട്ടുപിന്നാലെയാണ് പരാശക്തിയും തിയേറ്ററിലെത്തുക എന്നതും ശ്രദ്ധേയമാണ്. ജനുവരി ഒന്‍പതിന് വിജയ് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇത്തവണ പൊങ്കലിന് വിജയ്-ശിവകാർത്തികേയൻ ക്ലാഷിനാണ് തമിഴ് ബോക്സ്ഓഫീസ് സാക്ഷിയാകുക. 'ജനനായകനോ'ടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കാനാണ് വിജയ്‌യുടെ തീരുമാനം.
കലാസംവിധാനം: എസ്. അണ്ണാദുരൈ, വരികൾ: യുഗഭാരതി, ഏകദേശി, അറിവ്, കബീർ വാസുകി, ജയശ്രീ മതിമാരൻ, അഡീഷണൽ സ്ക്രീൻപ്ലേ: ഗണേശ, അഡീഷണൽ ഡയലോഗ്: മദൻ കാർക്കി, ഷാൻ കറുപ്പുസാമി, വസ്ത്രാലങ്കാരം: പൂർണിമ, ഡി.അരുൺ മോഹൻ, നൃത്തസംവിധാനം: ബൃന്ദ, ക്രുതി മഹേഷ്, അനുഷ വിശ്വനാഥൻ, സൗണ്ട് ഡിസൈൻ: സുരൻ. ജി – എസ് അളഗിയക്കൂത്തൻ, വിഎഫ്എക്സ് സൂപ്പർവൈസർ: കെ.വി. സഞ്ജിത്, കളറിസ്റ്റ്: ആശിർവാദ് ഹഡ്കർ, ഹെയർ & മേക്കപ്പ്: സെറീന, എസ്. ഷൈദ് മാലിക്, സ്റ്റിൽസ്: സി.എച്ച്. ബാലു, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ദേവ് രാംനാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: എം.പി. സെന്തൽ, റിയ കൊങ്കര.